എം.​സി.​എം.​എ ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

എം.​സി.​എം.​എ ഓ​ണാ​ഘോ​ഷം

മ​നാ​മ: സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്റെ (എം.​സി.​എം.​എ) ഓ​ണാ​ഘോ​ഷം സ്നേ​ഹ​നി​ലാ​വ് 2024 മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ആ​ദ​രി​ച്ചു.

ഒ​ട്ട​ന​വ​ധി കാ​രു​ണ്യ പ​ദ്ധ​തി​ക​ൾ ചെ​യ്തു​കൊ​ണ്ട് മു​ന്നോ​ട്ടു​പോ​കു​ന്ന എം.​സി.​എം.​എ, നി​ർ​ധ​ന​രാ​യ മെം​ബ​ർ​മാ​രെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​തി​നു​വേ​ണ്ടി അ​ർ​ഹ​രെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് പ്ര​തി​മാ​സ പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം ചാ​രി​റ്റി ക​ൺ​വീ​ന​ർ അ​ബ്ദു​ൽ നാ​സ​ർ നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​ക​ർ പൂ​ഴി​ത്ത​ല ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് അ​സീ​സ് പേ​രാ​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രോ​ഗാം ക​ൺ​വീ​ന​ർ അ​നീ​സ് ബാ​ബു സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ഷ​ധി​കാ​രി ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, മാ​ർ​ക്ക​റ്റി​ലെ മ​റ്റു സം​ഘ​ട​ന നേ​താ​ക്ക​ളാ​യ സ​ലാം മ​മ്പ​ട്ട് മൂ​ല, ബ​ഷീ​ർ ത​റ​യി​ൽ, ച​ന്ദ്ര​ൻ വ​ള​യം, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ട്ര​ഷ​റ​ർ അ​ബ്ദു​ൽ സ​മ​ദ് പ​ത്ത​നാ​പു​രം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Tags:    
News Summary - MCMA Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.