സ്വന്തം ലേഖകൻ
മനാമ: ‘പ്രവാസോത്സവ’ത്തിലൂടെ ജി.സി.സി രാജ്യങ്ങളിൽ പതിനായിരങ്ങൾക്ക് കലയുടെയും സംഗീതത്തിെൻറയും വിസ്മയ രാവൊരുക്കിയ മലയാളികളുടെ പ്രിയ ചാനൽ ‘മീഡിയ വണ്‍’ ബഹ്റൈനിൽ കാഴ്ചയുടെ വസന്തം തീര്‍ക്കാനൊരുങ്ങുന്നു. നവംബര്‍ 17 ന് വെള്ളിയാഴ്ച വൈകീട്ട് 6.30ന് ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിലാണ് കേരളത്തിെൻറ സാംസ്കാരിക പൈതൃകവും സംഗീത പാരമ്പര്യവും അനാവരണം ചെയ്യുന്ന നാലു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ദൃശ്യവിരുന്ന് അരങ്ങേറുക. കലയുടെ സാധ്യതകളെ മനോഹരമായി ദ്യശ്യവത്കരിച്ച് അണിയിച്ചൊരുക്കുന്ന പരിപാടിയാകും ‘പ്രവാസോത്സവ’മെന്ന് സംഘാടകർ അറിയിച്ചു. വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കുന്ന ‘ഇന്‍ഫോടൈന്‍മെൻറ് സ്‌റ്റേജ് ഷോ’യാണ് അണിയറയിൽ ഒരുങ്ങുന്നത്.
പ്രവാസി മലയാളിയുടെ ഗൃഹാതുരമായ കാഴ്ചകൾ നിറയുന്ന രംഗവേദിയിൽ, ഇന്നലെയുടെ അടയാളങ്ങളും പുതുമയുടെ മുദ്രകളും ഇടകലരുന്ന നിരവധി ആവിഷ്കാരങ്ങളുണ്ടാകും. മലയാളികൾക്ക് സുപരിചിതരായ പ്രഗൽഭ കലാകാരന്മാരും ഗായകരും ‘പ്രവാസോത്സവ’ വേദിയിലെത്തും. സംഗീതത്തിനും ഹാസ്യത്തിനും പ്രാധാന്യമുള്ള പരിപാടി പതിവ് സ്‌റ്റേജ് ഷോകളിൽ നിന്ന് വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നും ബഹ്റൈനിലെ പ്രവാസി മലയാളികൾക്ക് ‘മീഡിയ വണ്‍’ നല്‍കുന്ന സ്‌നേഹോപഹാരമായിരിക്കും ഇതെന്നും സംഘാടകർ അറിയിച്ചു. സ്വദേശി പ്രമുഖരടക്കമുള്ള വിശിഷ്ട വ്യക്തിത്വങ്ങള്‍ പരിപാടിയിൽ സംബന്ധിക്കും. ‘പ്രവാസോത്സവം’ ആസ്വാദിക്കാനായി ബഹ്റൈെൻറ വിവിധ ഭാഗങ്ങളില്‍നിന്നായി പതിനായിരത്തിലധികം ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘ചോയ്സ് അഡ്വർടൈസിങ് ആൻറ് പബ്ലിസിറ്റി’യുടെ ബാനറിൽ അണിയിച്ചൊരുക്കുന്ന മ്യൂസിക്കൽ എൻറർടെയ്ൻമെൻറ് ഷോയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപത്കരിച്ച് പ്രചരണ പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.