മനാമ: കെ.എം.സി.സി ബഹ്റൈൻ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തനപദ്ധതിയുടെ ഭാഗമായി മിഡിലീസ്റ്റ് മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ച് പരിരക്ഷ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ജനറല്‍, ഡെന്റല്‍, ആയുര്‍വേദം തുടങ്ങിയ വിഭാഗങ്ങളിലായി നിരവധിപേർ ക്യാമ്പിനെത്തി.
മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി മലപ്പുറം ജില്ല ആക്ടിങ് പ്രസിഡന്റ് റിയാസ് ഓമാനൂര്‍, ജനറല്‍ സെക്രട്ടറി ഉമ്മര്‍ കൂട്ടിലങ്ങാടി എന്നിവര്‍ സംസാരിച്ചു.
മിഡിലീസ്റ്റ് ഹോസ്പിറ്റലിലെ ഡോ. അതുല്യ ഉണ്ണികൃഷ്ണന്, ഡോ. രാഖി ബാലകൃഷ്ണന്, ഡോ. രശ്മി ധനുക, മാര്‍ക്കറ്റിങ് വിഭാഗത്തിലെ മേരി, റാഹത്ത്, നഴ്സുമാരായ ജയ്സി, പൂജ, ജാക്സണ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി. കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് ഷബീറലി കക്കോവ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാബിര്‍ ഓമാനൂര്‍ സ്വാഗതവും ഷനൂഫ് ചോലക്കര നന്ദിയും പറഞ്ഞു.
മണ്ഡലം നേതാക്കളായ സൈതലവി കൊളത്തൂര്‍, മുഹമ്മദ് കുട്ടി തീണ്ടാപാറ, നിഷാദ് കൊടിമരം, നൗഫല്‍ ഓമാനൂര്‍, ജലീല്‍ കൊണ്ടോട്ടി, നിസാം കൊട്ടുക്കര, ഷമീം മഠത്തില്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.