മനാമ: ‘പ്രവാചകൻ (സ്വ) പ്രകൃതവും പ്രഭാവവും’ പ്രമേയത്തിൽ സമസ്ത ബഹ്റൈൻ മനാമ ഏരിയ ഇർശാദുൽ മുസ്ലിമീൻ മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 40 ദിവസങ്ങളിലായി നടക്കുന്ന മീലാദ് കാമ്പയിനിന്റെയും നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് -2024ന്റെയും സമാപന പൊതുസമ്മേളനം മനാമ പാകിസ്താൻ ക്ലബ് ഗ്രൗണ്ടിൽ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതൽ നടക്കും.
സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫക്റുദ്ദീൻ കോയ തങ്ങൾ സമാപന പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. സമസ്ത ബഹ്റൈൻ കേന്ദ്ര, ഏരിയ നേതാക്കളും മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും പരിപാടിയിൽ പങ്കെടുക്കും.
ജൂനിയർ സീനിയർ വിഭാഗങ്ങളിലായി വിദ്യാർഥികളുടെ ദഫ് പ്രദർശനം, ബുർദ ആലാപനം, ഫ്ലവർ ഷോ, സ്കൗട്ട് തുടങ്ങിയവയും തിരഞ്ഞെടുക്കപ്പെട്ട കലാപരിപാടികളും വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ്, സമ്മാന വിതരണവും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 35107554, 34332269, 39657486 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.