മനാമ: ‘തിരുനബിയുടെ സ്നേഹലോകം’ എന്ന ശീർഷകത്തിൽ ഐ.സി.എഫ് ബഹ്റൈൻ നടത്തുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ് ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 16വരെ നീണ്ടു നിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്തു.
മീലാദ് കാമ്പയിനിന്റെ ഭാഗമായി 33 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. സ്വാഗതസംഘം ചെയർമാനായി മുഹ്സിൻ മദനി, കൺവീനർ കബീർ വലിയകത്ത്, ഫിനാൻസ് കൺവീനർ കബീർ ഒളവണ്ണ, വൈസ് ചെയർമാൻ നൗഷാദ് മുട്ടുന്തല, ജോയന്റ് കൺവീനർ നൗഫൽ മയ്യേരി എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. കാമ്പയിന്റെ ഭാഗമായി സെൻട്രൽ തലത്തിലും യൂനിറ്റുകളിലുമായി നൂറോളം മൗലിദ് സദസ്സുകൾ, മദ്ഹുറസൂൽ പ്രഭാഷണം, ഫാമിലി മീലാദ് മീറ്റ്, കുട്ടികളുടെ കലാപരിപാടികൾ, മധുരപലഹാര വിതരണം എന്നിവ നടത്തും.
വിവിധ പരിപാടിയിൽ കേരളത്തിന് അകത്തും പുറത്തുമുള്ള പണ്ഡിതന്മാർ, അറബി പ്രമുഖർ, സാമൂഹിക- സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
ഒക്ടോബർ ഒന്നിന് ഉമ്മുൽ ഹസ്സം ബാങ്കോക് കോൺഫറൻസ് ഹാളിൽ നടക്കുന്ന മദ്ഹുറസൂൽ സമ്മേളനത്തിൽ മസ്ഊദ് സഖാഫി ഗൂഡല്ലൂർ മുഖ്യാതിഥിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.