മനാമ: ബഹ്റൈൻ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി 'ഗൾഫ് മാധ്യമ'വും 'മീഫ്രണ്ടും' സംയുക്തമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ ഫൈനൽ ഡേ വിജയികളായി ഷംസീർ, മജ ജോസ്ദാസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 16 മുതൽ 19 വരെ 'മീഫ്രണ്ട് ' ആപ്പിലൂടെയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.
ഓരോ ദിവസവും രണ്ട് പേർക്ക് വീതം 10 ദീനാറിന്റെ ഗിഫ്റ്റ് വൗച്ചറാണ് സമ്മാനമായി നൽകിയത്.പ്രവാസ ജീവിതത്തിലുടനീളം ഒപ്പമുണ്ടാകുന്ന, പ്രവാസികൾ അറിഞ്ഞിരിക്കേണ്ട എല്ലാ വിശേഷങ്ങളും വിവരങ്ങളും എത്തിക്കുന്ന ഒരു വിശ്വസ്ത സുഹൃത്തെന്ന നിലക്കാണ് ‘ഗൾഫ് മാധ്യമ’ത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘മീഫ്രണ്ട്’ വിഭാവനം ചെയ്തിരിക്കുന്നത്.
ബഹ്റൈനിലെ വിവിധ മാളുകളിലെയും സൂപ്പർ മാർക്കറ്റുകളിലെയും പ്രമോഷൻസും ഓഫറുകളും ഡീലുകളും, നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന നിയമ മാറ്റങ്ങളടക്കമുള്ള ഏറ്റവും പുതിയ വിവരങ്ങളും വിശേഷങ്ങളും, സംശയനിവാരണത്തിന് ഹെൽപ് ലൈൻ സേവനം തുടങ്ങിയവയാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.