മനാമ: വടക്കൻ ഇസ ടൗണിൽ നടക്കുന്ന റോഡുപണികൾ സുഗമമാക്കുന്നതിനായി സൽമാബാദിന് സമീപമുള്ള ശൈഖ് സൽമാൻ ഹൈവേയിലെ ട്രാഫിക് ജങ്ഷൻ അടച്ചതായി അധികൃതർ അറിയിച്ചു.
ഇന്നലെയാണ് തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഗതാഗതം സുഗമമാക്കുന്നതിന്, ഓരോ ദിശയിലും മൂന്ന് ബദൽ പാതകൾ നൽകും. ട്രാഫിക് സിഗ്നലോടുകൂടിയ യു-ടേൺ ശൈഖ് സൽമാൻ മേൽപാലത്തിൽനിന്ന് ടുബ്ലിയിലേക്ക് പോകുന്ന വാഹനങ്ങളുടെ ഗതാഗതം സുഗമമാക്കും. അടച്ചുപൂട്ടൽ 14 മാസത്തേക്കായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.