പ്രതിസന്ധി കാലത്തെ ധൈര്യത്തോടെ അഭിമുഖീകരിക്കാൻ സാധിക്കണം -എം. ഐ അബ്​ദുൽ അസീസ്

മനാമ: കോവിഡ് 19 മൂലമുണ്ടായ പ്രത്യാഘാതങ്ങളെയും പ്രതിസന്ധികളെയും ധൈര്യപൂർവ്വം അഭിമുഖീകരിക്കാൻ വിശ്വാസികൾക്ക് കഴിയണമെന്ന് എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. ഫ്രൻഡ്​സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ഓൺലൈൻ ഈദ് സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിശുദ്ധ റമദാനിൽ പരിമിതികളെ സാധ്യതകളാക്കി മാറ്റുകയായിരുന്നു മുസ്‌ലിം ലോകം.  പട്ടിണിയില്ലാത്ത ലോകത്തെയാണ് ഇസ്ലാമിലെ ആഘോഷമായ ഈദുൽ ഫിത്ർ വിഭാവനം ചെയ്യുന്നത്. കോവിഡ് മൂലം പ്രയാസപ്പെടുന്നവരോടും അന്യായമായി തടവറയിൽ കഴിയുന്നവരോടുമുള്ള ഐക്യപ്പെടൽ കൂടിയാകണം പെരുന്നാൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രസിഡൻറ്​ ജമാൽ നദ്‌വി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എം. എം സുബൈർ ആമുഖ ഭാഷണം നടത്തി. ഫ്രൻഡ്​സ് കലാസാഹിത്യ വിഭാഗം കലാവിരുന്ന് ഒരുക്കി. പരിപാടിക്ക് കലാ സാഹിത്യ വിഭാഗം സെക്രട്ടറി അലി അശ്റഫ്‌ നേതൃത്വം നൽകി. മൂസ കെ. ഹസൻ നന്ദി പറഞ്ഞു. പെരുന്നാൾ ദിനത്തിൽ ബഹ്‌റൈ​​െൻറ  വിവിധയിടങ്ങളിൽ പെരുന്നാൾ ഭക്ഷണ വിതരണം നടത്തി.
 

Tags:    
News Summary - MI Abdul Azeez Moulavi Bahrain-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.