പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പ​ല്‍, ന​ഗ​രാ​സൂ​ത്ര​ണ കാ​ര്യ മ​ന്ത്രി ഇ​സാം ബി​ന്‍ അ​ബ്​​ദു​ല്ല ഖ​ല​ഫ് ബ​ഹ്റൈ​നി​ലെ യു.​എ​സ് അം​ബാ​സ​ഡ​ര്‍ ഇ​ന്‍ചാ​ര്‍ജ് മാ​ര്‍ഗ​ര​റ്റ് ന​ര്‍ദി​യു​മാ​യി ഓ​ണ്‍ലൈ​നി​ല്‍ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

മ​ന്ത്രി ഇ​സാം യു.​എ​സ് അം​ബാ​സ​ഡ​ര്‍ ഇ​ന്‍ചാ​ര്‍ജു​മാ​യി ച​ര്‍ച്ച ന​ട​ത്തി

മ​നാ​മ: പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പ​ല്‍, ന​ഗ​രാ​സൂ​ത്ര​ണ കാ​ര്യ മ​ന്ത്രി ഇ​സാം ബി​ന്‍ അ​ബ്​​ദു​ല്ല ഖ​ല​ഫ് ബ​ഹ്റൈ​നി​ലെ യു.​എ​സ് അം​ബാ​സ​ഡ​ര്‍ ഇ​ന്‍ചാ​ര്‍ജ് മാ​ര്‍ഗ​ര​റ്റ് ന​ര്‍ദി​യു​മാ​യി ഓ​ണ്‍ലൈ​നി​ല്‍ ച​ര്‍ച്ച ന​ട​ത്തി.ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധ​ങ്ങ​ളും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ച​ര്‍ച്ച​യാ​യി.

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​ക​ളു​ടെ അ​നു​ഭ​വ സ​മ്പ​ത്തും പ​രി​ച​യ​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള താ​ല്‍പ​ര്യം മ​ന്ത്രി പ​ങ്കു​വെ​ച്ചു. കൃ​ഷി, ഗ്രീ​ന്‍ ബി​ല്‍ഡി​ങ്, മാ​ലി​ന്യ സം​സ്​​ക​ര​ണം, കെ​ട്ടി​ട നി​ര്‍മാ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​ക​ളു​ടെ സേ​വ​നം ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.ബ​ഹ്റൈ​നു​മാ​യി കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ മു​ന്നോ​ട്ടു പോ​കു​മെ​ന്ന് ന​ര്‍ദി വ്യ​ക്ത​മാ​ക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.