പു​തി​യ അം​ബാ​സ​ഡ​ര്‍മാ​രി​ല്‍നി​ന്നുംവി​ദേ​ശ​കാ​ര്യ മ​ന്ത്രി നി​യ​മ​ന രേ​ഖ​ക​ള്‍ സ്വീ​ക​രി​ച്ചു

മ​നാ​മ: രാ​ജ്യ​ത്തേ​ക്ക് പു​തു​താ​യി നി​യ​മി​ക്ക​പ്പെ​ട്ട അം​ബാ​സ​ഡ​ര്‍മാ​രി​ല്‍നി​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്്ദു​ല്ല​ത്തീ​ഫ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ സ​യാ​നി നി​യ​മ​ന രേ​ഖ​ക​ള്‍ സ്വീ​ക​രി​ച്ചു. ബ​ഹ്റൈ​ന്‍ ചു​മ​ത​ല​യു​ള്ള കു​വൈ​ത്തി​ലെ ബെ​ല്‍ജി​യം അം​ബാ​സ​ഡ​ര്‍ ലി​യോ പി​ട്ര​സ്, ബ​ഹ്റൈ​ന്‍ അം​ബാ​സ​ഡ​ര്‍ ചു​മ​ത​ല​യു​ള്ള കു​വൈ​ത്തി​ലെ ഹോ​ള​ണ്ട് അം​ബാ​സ​ഡ​ര്‍ ലോ​റ​ന്‍സ് വി​സ്്റ്റോ​ഫ്, ബ​ഹ്റൈ​ന്‍ ചു​മ​ത​ല​യു​ള്ള യു.​എ.​ഇ​യി​ലെ റു​വാ​ണ്ട​ന്‍ അം​ബാ​സ​ഡ​ര്‍ ഇ​മ്മാ​നു​വ​ല്‍ ഹ​ട്ജി​ക, സൗ​ദി​യി​ല്‍ റെ​സി​ഡ​ൻ​റാ​യ മാ​ല​ദ്വീ​പ് അം​ബാ​സ​ഡ​ര്‍ മു​ഹ​മ്മ​ദ് ഖ​ലീ​ല്‍, കു​വൈ​ത്തി​ല്‍ റെ​സി​ഡ​ൻ​റാ​യ സ്പെ​യി​ന്‍ അം​ബാ​സ​ഡ​ര്‍ മി​ഖാ​യേ​ല്‍ ഖൂ​സി മോ​റോ അ​ഗീ​ലാ​ര്‍ എ​ന്നി​വ​രി​ല്‍നി​ന്നു​മാ​ണ് അ​ദ്ദേ​ഹം നി​യ​മ​ന രേ​ഖ​ക​ള്‍ സ്വീ​ക​രി​ച്ച് അം​ഗീ​കാ​രം ന​ല്‍കി​യ​ത്. ഓ​ണ്‍ലൈ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ഹ്റൈ​ന്‍ പു​ല​ര്‍ത്തു​ന്ന ന​യ​ത​ന്ത്ര ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ച​ര്‍ച്ച​യാ​യി. ബ​ഹ്റൈ​നു​മാ​യി സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ന്‍ താ​ല്‍പ​ര്യ​മു​ള്ള​താ​യി അം​ബാ​സ​ഡ​ര്‍മാ​ര്‍ വ്യ​ക്ത​മാ​ക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.