മനാമ: വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ജി.സി.സി സെക്രട്ടറി ജനറൽ അഹ്മദ് അബുൽ ഗൈഥുമായി അദ്ദേഹത്തിന്റെ ഓഫിസിൽ കൂടിക്കാഴ്ച നടത്തി. ബഹ്റൈനും ജി.സി.സിയും തമ്മിലുള്ള ബന്ധവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ ഇരുവരും പങ്കുവെച്ചു. അറബ് രാഷ്ട്രങ്ങളും ജി.സി.സി രാഷ്ട്രങ്ങളും തമ്മിൽ ബന്ധം ശക്തമാക്കാനും അതുവഴി മേഖലയിലെ സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്ന് അബുൽ ഗൈഥ് പറഞ്ഞു.
കൂടിക്കാഴ്ചയിൽ ഈജിപ്തിലെ ബഹ്റൈൻ അംബാസഡർ ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ, വിദേശകാര്യ മന്ത്രാലയത്തിലെ ഫോറിൻ അഫയേഴ്സ് ഡയറക്ടർ തലാൽ അബ്ദുസ്സലാം അൽ അൻസാരി, അറബ്, ആഫ്രോ വിഭാഗം മേധാവി അഹ്മദ് മുഹമ്മദ് അത്തുറൈഫി, ജി.സി.സി അസി. സെക്രട്ടറി ഹുസ്സാം സക്കി, അറബ് അഫയേഴ്സ് ആൻഡ് നാഷനൽ സെക്യൂരിറ്റി വിഭാഗം ഹെഡ് ഖലീൽ ഇബ്രാഹിം അൽതവാദി എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.