മനാമ: റിയാദിൽ റെസിഡൻറായ ബഹ്റൈനിലെ യൂറോപ്യൻ യൂനിയൻ അംബാസഡർ പാട്രിക് സിമ്യുനയുമായി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ചർച്ച നടത്തി. ബഹ്റൈനും യൂറോപ്യൻ യൂനിയനും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രതീക്ഷക്കൊത്ത് മുന്നോട്ടുനീങ്ങുന്നതായി വിലയിരുത്തി.
യൂറോപ്യൻ യൂനിയനുമായി വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാൻ ബഹ്റൈൻ ഒരുക്കമാണെന്ന് സയാനി പറഞ്ഞു. ബഹ്റൈനിലെ ഉന്നത വ്യക്തിത്വങ്ങളുമായി ചർച്ച നടത്താൻ സാധിച്ചതിലുള്ള സന്തോഷം പാട്രിക് പങ്കുവെച്ചു.
ബഹ്റൈനുമായി കൂടുതൽ മേഖലകളിൽ സഹകരിക്കാൻ യൂറോപ്യൻ യൂനിയന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. വിദേശകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ, ബെൽജിയത്തിലെ ബഹ്റൈൻ അംബാസഡർ ഡോ. ബഹിയ ജവാദ് അൽ ജിഷി, ബഹ്റൈനിലെ ജർമൻ അംബാസഡർ കീ ബൂകമാൻ, യൂറോപ്യൻ കാര്യ വിഭാഗം തലവൻ അഹ്മദ് ഇബ്രാഹിം അൽ ഖുറൈനീസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.