മനാമ: ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് സ്വീകരിച്ചു. ബഹ്റൈനും ഇന്ത്യയുമായി വിവിധ തലങ്ങളിലുള്ള സഹകരണം ശക്തമായി തുടരുന്നതിൽ മന്ത്രി സന്തോഷം പ്രകടിപ്പിച്ചു. അടിസ്ഥാന സൗകര്യവികസന മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിൽ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലുള്ള ബഹ്റൈന്റെ ശ്രമങ്ങളെ അംബാസഡർ പ്രശംസിച്ചു. പങ്കാളിത്തം വർധിപ്പിക്കുന്നതിലും വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിലുമുള്ള താൽപര്യം അദ്ദേഹം അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.