ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ ബ​ഹ്​​റൈ​ൻ

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി തൗ​ഫീ​ഖ്​ അ​ഹ്​​മ​ദ്​ അ​ൽ മ​ൻ​സൂ​ർ സ്വീ​ക​രി​ക്കു​ന്നു

വിദേശകാര്യ സഹമന്ത്രി വി. മുരളീധര​െൻറ ബഹ്​റൈൻ സന്ദർശനത്തിന്​ തുടക്കം

മ​നാ​മ: മൂ​ന്നു​ ദി​വ​സ​ത്തെ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ബ​ഹ്​​റൈ​നി​ൽ എ​ത്തി. ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ കോ​ൺ​സു​ലാ​ർ, അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള അ​ണ്ട​ർ സെ​ക്ര​ട്ട​റി തൗ​ഫീ​ഖ്​ അ​ഹ്​​മ​ദ്​ അ​ൽ മ​ൻ​സൂ​ർ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ സ​ന്ദ​ർ​ശ​നം.

വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എ​ന്ന നി​ല​യി​ലു​ള്ള വി. ​മു​ര​ളീ​ധ​ര​െൻറ ആ​ദ്യ ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. ബ​ഹ്​​റൈ​നി​ലെ മ​ന്ത്രി​മാ​ർ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ എ​ന്നി​വ​രു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും. ഇ​തി​നു​ പു​റ​മേ, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ബി​സി​ന​സ്, സാ​മൂ​ഹി​ക സേ​വ​നം തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​മാ​യും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു​ണ്ട്.

ബ​ഹ്​​റൈ​നും ഇ​ന്ത്യ​യും ത​മ്മി​ൽ ശ​ക്ത​മാ​യ രാ​ഷ്​​ട്രീ​യ, സാ​മ്പ​ത്തി​ക, സാം​സ്​​കാ​രി​ക ബ​ന്ധ​മാ​ണ്​ നി​ല​നി​ൽ​ക്കു​ന്ന​ത്. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ ഇൗ ​സ​ഹ​ക​ര​ണം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ക​യും ചെ​യ്​​തു. കോ​വി​ഡ് കാ​ല​ത്ത്​ ഇ​രു രാ​ജ്യ​ങ്ങ​ളും സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇൗ ​വ​ർ​ഷം ഏ​പ്രി​ലി​ൽ ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി​യു​ടെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​വും വി​ജ​യ​ക​ര​മാ​യി​രു​ന്നു. ഇ​ന്ത്യ-​ബ​ഹ്​​റൈ​ൻ മൂ​ന്നാ​മ​ത്​ ഹൈ ​ജോ​യ​ൻ​റ്​ ക​മീ​ഷ​ൻ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​നാ​ണ്​ അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ൽ എ​ത്തി​യ​ത്.

Tags:    
News Summary - Minister of State for External Affairs Muraleedhara's visit to Bahrain begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.