മനാമ: മികവ് തെളിയിച്ച ജീവനക്കാരെ ആദരിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ തൊഴിൽ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിലാണ് വിവിധ മേഖലകളിൽ സേവനം ചെയ്ത് മികവ് തെളിയിച്ച ജീവനക്കാരെ ആദരിച്ചത്. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
മന്ത്രിമാർ, ശൂറ കൗൺസിൽ, പാർലമെന്റ് അധ്യക്ഷന്മാർ, അംഗങ്ങൾ എന്നിവരെ കൂടാതെ തൊഴിൽ മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ സൽമാൻ ബിൻ മുഹമ്മദ് ആൽ ഖലീഫ, ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് സമീർ അബ്ദുല്ല നാസ്, വിവിധ തൊഴിലാളി യൂനിയൻ നേതാക്കൾ, കമ്പനി പ്രതിനിധികൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകിയ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ നന്ദി അറിയിച്ചു.
രാജ്യത്തിന്റെ വളർച്ചക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ജീവനക്കാർ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ കഴിവുകളും ചിന്തകളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മേഖലയിൽ പരമാവധി ഉപയോഗപ്പെടുത്താൻ മുന്നോട്ടുവന്ന മികവ് നേടിയ എല്ലാവരെയും മന്ത്രി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.