യാ​ത്ര​ക്കാ​ര​ന്റെ മോ​ശം പെ​രു​മാ​റ്റം; കോ​ഴി​ക്കോ​ട്-​ബ​ഹ്റൈ​ൻ വി​മാ​നം മും​ബൈ​യി​ലി​റ​ക്കി

മ​നാ​മ: യാ​ത്ര​ക്കാ​ര​ന്റെ മ​ര്യാ​ദ​കെ​ട്ട പെ​രു​മാ​റ്റ​ത്തെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്നി​ന്നും ബ​ഹ്റൈ​നി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം മും​ബൈ​യി​ലി​റ​ക്കി. പ​റ​ന്നു​യ​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് യാ​ത്ര​ക്കാ​ര​ൻ വി​മാ​ന​ത്തി​ന​ക​ത്ത് ബ​ഹ​ളം വെ​ക്കു​ക​യും തു​ട​ർ​ന്ന് ഫ്ലൈ​റ്റി​ന്റെ ഡോ​ർ തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്. തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി വി​മാ​നം മും​ബൈ​യി​ൽ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ര​നെ​യും ല​ഗേ​ജും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി. അ​തി​നു​ശേ​ഷ​മാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്. ഇ​േ​ത​ത്തു​ട​ർ​ന്ന് വി​മാ​നം മൂ​ന്നു മ​ണി​ക്കൂ​ർ വൈ​കി​യാ​ണെ​ത്തി​യ​ത്. ഉ​ച്ച​ക്ക് 1.20ന് ​പോ​കേ​ണ്ട ബ​ഹ്റൈ​ൻ- കോ​ഴി​ക്കോ​ട് സ​ർ​വി​സും ഇ​തേ​ത്തു​ട​ർ​ന്ന് വൈ​കി. വൈ​കീ​ട്ട് 4.15നാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്.

Tags:    
News Summary - Misbehavior of travelers; Kozhikode-Bahrain flight divert Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.