മനാമ: ബഹ്റൈൻ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം 'മിസ്റ്റ്' റിലീസ് ചെയ്തു. അജിത് നായർ രചനയും ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച ചിത്രം നിർമിച്ചിരിക്കുന്നത് സാജൻ റോബർട്ട്, പേർളി ഏണസ്റ്റ് എന്നിവർ ചേർന്നാണ്.
കൗമാരക്കാരിയുടെ കഥ പറയുന്ന ചിത്രത്തിൽ ടിക്ടോക്കിലൂടെ പ്രശസ്തി നേടിയ ഓഡ്രി മിരിയം, ഷാ, പ്രെറ്റി വിനോദ്, സിംല ജാസിം, നന്ദന ഉണ്ണികൃഷ്ണൻ, ഗോപു, നന്ദു എന്നിവരാണ് പ്രധാന വേഷങ്ങളിൽ. സംഗീത സംവിധായകനും ഗായകനുമായ ശരത്, നർത്തകിയും അഭിനേത്രിയുമായ നവ്യ നായർ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ഹ്രസ്വ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.