മനാമ: പാചകകലയിലെ കുലപതി പഴയിടം മോഹനന് നമ്പൂതിരിയെ ബഹ്റൈന്‍ കേരളീയ സമാജം പാചകരത്ന പുരസ്കാരം നൽകി ആദരിക്കുമെന്ന് പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി എം.പി. രഘുവും അറിയിച്ചു. 29 വർഷങ്ങൾക്കു മുമ്പ് യാദൃച്ഛികമായി പാചകരംഗത്തേക്ക് എത്തിയ പഴയിടം ഇതിനോടകം രണ്ടര കോടിയോളം പേർക്ക് സദ്യയൊരുക്കിയിട്ടുണ്ട്.
സ്കൂള്‍ യുവജനോത്സവ വേദികൾക്കൊപ്പം കേരളത്തിലെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലുമായി വിവിധ ആഘോഷങ്ങൾക്കും വിവാഹച്ചടങ്ങുകൾക്കും സദ്യ ഒരുക്കുന്നുണ്ട്. കഴിഞ്ഞ ഒമ്പത് വർഷമായി ബഹ്റൈൻ കേരളീയ സമാജം ഒാണാഘോഷ ചടങ്ങുകളിൽ സദ്യ ഒരുക്കുന്ന പഴയിടം പ്രവാസി മലയാളികളുടെ പ്രശംസക്ക് കാരണമായിട്ടുണ്ടെന്നും സമാജം വാർത്തക്കുറിപ്പിൽ കൂട്ടിച്ചേർത്തു. മോഹനന് നമ്പൂതിരിയെ കഴിഞ്ഞ വർഷം പാചക ശ്രേഷ്ഠ പുരസ്കാരം നൽകി കേരള സർക്കാര്‍ ആദരിച്ചിരുന്നു. അദ്ദേഹത്തിന് പാചകരത്ന പുരസ്കാരം നൽകി ആദരിക്കുന്നതില്‍ സന്തോഷവും സംതൃപ്തിയുമുണ്ടെന്നും സമാജം ഭാരവാഹികൾ പറഞ്ഞു. വെള്ളിയാഴ്ച സമാജത്തിൽ 5000 പേർക്കുള്ള ഒാണസദ്യ തയാറാക്കുന്നതും പഴയിടം മോഹനന് നമ്പൂതിരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.