മനാമ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അഞ്ചു കേസുകളിൽ ഹൈ ക്രിമിനൽ കോടതി വിധിപറഞ്ഞു.സെൻട്രൽ ബാങ്ക് ഒാഫ് ഇറാൻ, മറ്റ് ചില ഇറാൻ ബാങ്കുകൾ, ഫ്യൂച്ചർ ബാങ്ക്, അതിലെ അഞ്ച് ഉദ്യോഗസ്ഥർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയതെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ ഒാഫിസ് മേധാവി അഡ്വക്കറ്റ് ജനറൽ ചാൻസലർ നയെഫ് യൂസഫ് മഹ്മൂദ് പറഞ്ഞു.
ഫ്യൂച്ചർ ബാങ്ക് ഉദ്യോഗസ്ഥരെ അഞ്ചുവർഷം ജയിൽശിക്ഷക്ക് വിധിച്ചു. ഒരു മില്യൺ ദീനാർ വീതം പിഴയും അടക്കണം.സെൻട്രൽ ബാങ്ക് ഒാഫ് ഇറാനും മറ്റ് ബാങ്കുകളും ഒരു മില്യൺ ദീനാർ വീതം പിഴയൊടുക്കണം.ഇറാൻ സെൻട്രൽ ബാങ്കിനും മറ്റ് ബാങ്കുകൾക്കുമെതിരെ ചുമത്തിയ മൊത്തം പിഴ ഇതോടെ 37 മില്യൺ ദീനാർ ആയി.
അനധികൃതമായി ഇടപാട് നടത്തിയ 112 മില്യൺ ഡോളർ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. രണ്ട് ഇറാൻ ബാങ്കുകളുടെ നിയന്ത്രണത്തിൽ ബഹ്റൈനിൽ ആരംഭിച്ച ഫ്യൂച്ചർ ബാങ്ക് വഴി കോടിക്കണക്കിന് ഡോളറിെൻറ കള്ളപ്പണം വെളുപ്പിക്കാൻ സെൻട്രൽ ബാങ്ക് ഒാഫ് ഇറാൻ പദ്ധതിയിട്ടതായി അന്വേഷണത്തിൽ വ്യക്തമായതായി പബ്ലിക് പ്രോസിക്യൂഷൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.