മനാമ: മൊറോക്കോ ഭൂചലനത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളിൽനിന്നും സംഭാവനകൾ സ്വീകരിക്കുന്നതിന് ബഹ്റൈൻ റെഡ് ക്രസന്റ് സൊസൈറ്റി തുടക്കമിട്ടു.
ഭൂകമ്പ ദുരിതത്തിൽപെട്ടവർക്ക് സഹായം നൽകാനുദ്ദേശിക്കുന്നവർ റെഡ് ക്രസന്റ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് സഹായം നൽകാൻ കഴിയും. കഴിഞ്ഞ 50 വർഷമായി വിവിധ ദുരന്ത സന്ദർഭങ്ങളിൽ വിപുലമായ സഹായ ഹസ്തം നീട്ടിയ ചരിത്രമാണ് റെഡ് ക്രസന്റിനുള്ളത്.
അന്താരാഷ്ട്ര തലത്തിലുള്ള വിവിധ ചാരിറ്റി, സഹായ സംഘങ്ങളുമായുള്ള ബന്ധവും അനുഭവസമ്പത്തും സഹായമെത്തിക്കുന്നതിന് ഏറെ ഗുണകരമാകുമെന്നും ബന്ധപ്പെട്ടവർ സൂചിപ്പിച്ചു.
സംഭാവന നൽകാൻ ഉദ്ദേശിക്കുന്നവർ 39051933 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുകയോ അതുമല്ലെങ്കിൽ BH71NBOB00000099071185 എന്ന നമ്പറിൽ പൈസ അയക്കുകയോ ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.