ബഹ്റൈൻ പ്രവാസിയുടെ മാതാവ് നിര്യാതയായി

മനാമ: ബഹ്റൈൻ പ്രവാസിയായ സുധീരൻ സുകുമാരന്റെ മാതാവ് എറണാകുളം ജില്ലയിലെ പിറവം തൊട്ടൂർ പാറേക്കാട്ടിൽ സതി (66) നിര്യാതയായി. ഭർത്താവ് സുകുമാരൻ. മക്കൾ: സുധീരൻ സുകുമാരൻ (അക്ബർ അൽ ഖലീജ് പ്രസ് ആൻഡ് പബ്ലിഷിങ് ബഹ്റൈൻ), സുമേഷ് സുകുമാരൻ (ദക്ഷിണാഫ്രിക്ക), സൂര്യമോൾ (അധ്യാപിക, ഇന്ത്യ). മരുമക്കൾ: ദിവ്യ (അധ്യാപിക, അൽ നൂർ ഇന്റർ നാഷനൽ സ്കൂൾ ബഹ്റൈൻ), ചിഞ്ചു(നേഴ്സ്, ഇന്ത്യ), സന്തോഷ് (ബിസിനസ്, ഇന്ത്യ).

സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും. മാതാവ് അസുഖ ബാധിതയാണെന്ന വിവരം അറിഞ്ഞതിനെ തുടർന്ന് സുധീരൻ (സുധീർ) നാട്ടിൽ പോയി അവരെ സന്ദർശിച്ചു ഇന്നലെ തിരിച്ചു ബഹ്റൈനിൽ എത്തിയതായിരുന്നു. മരണ വാർത്ത അറിഞ്ഞതിനെ തുടർന്ന് അദ്ദേഹം ഇന്ന് വൈകീട്ട് വീണ്ടും നാട്ടിലേക്ക് മടങ്ങും.

Tags:    
News Summary - Mother of the Bahraini expatriate passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.