മോട്ടോർ സൈക്കിൾ

ആംബുലൻസ് സർവീസ്

ബ​ഹ്റൈ​നി​ൽ മോ​ട്ടോ​ര്‍സൈ​ക്കി​ള്‍ ആം​ബു​ല​ന്‍സ് സ​ര്‍വി​സി​ന് തു​ട​ക്കം

മ​നാ​മ: രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ മോ​ട്ടോ​ര്‍സൈ​ക്കി​ള്‍ ആം​ബു​ല​ന്‍സ് സ​ര്‍വി​സി​ന് തു​ട​ക്കം കു​റി​ച്ച് ബ​ഹ്‌​റൈ​നി​ലെ നാ​ഷ​ന​ല്‍ ആം​ബു​ല​ന്‍സ് സെ​ന്റ​ര്‍. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ ആ​രം​ഭി​ച്ച ഗ​വ​ണ്‍മെ​ന്റ് ഇ​ന്നൊ​വേ​ഷ​ന്‍ മ​ത്സ​ര​ത്തി​ല്‍ (ഫി​ക്ര) ഉ​യ​ര്‍ന്ന ഈ ​നി​ര്‍ദേ​ശ​ത്തി​ന് സ​ര്‍ക്കാ​ർ അം​ഗീ​കാ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണി​ത്. ഗ​താ​ഗ​ത​ക്കു​രു​ക്കു​ക​ളും ഇ​ടു​ങ്ങി​യ റോ​ഡു​ക​ളും മൂ​ലം ആം​ബു​ല​ൻ​സു​ക​ൾ​ക്ക് പെ​ട്ടെ​ന്ന് എ​ത്താ​ൻ ക​ഴി​യാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വേ​ഗ​ത്തി​ല്‍ സേ​വ​നം ല​ഭ്യ​മാ​ക്കാ​ന്‍ ഇ​ത് ഉ​പ​ക​രി​ക്കും.

എ​ല്ലാ ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ലും ഈ ​സേ​വ​നം ല​ഭ്യ​മാ​കും. സേ​വ​ന​മാ​വ​ശ്യ​മു​ള്ള​വ​ർ എ​മ​ര്‍ജ​ന്‍സി ഹോ​ട്ട്​ ലൈ​നി​ല്‍ (999) വി​ളി​ക്ക​ണം. നാ​ഷ​ന​ല്‍ ആം​ബു​ല​ന്‍സ് ഓ​പ​റേ​ഷ​ന്‍സ് റൂം ​കാ​ളു​ക​ൾ കൈ​കാ​ര്യം ചെ​യ്യും. ആം​ബു​ല​ന്‍സ് മോ​ട്ടോ​ര്‍ സൈ​ക്കി​ളു​ക​ള്‍ വ​ഴി ഫ​സ്റ്റ് റെ​സ്പോ​ണ്ട​ര്‍ യൂ​നി​റ്റു​ക​ളെ വി​ന്യ​സി​ക്കു​ന്ന​താ​ണ് ആ​ദ്യ ഘ​ട്ടം. ഇ​ടു​ങ്ങി​യ നി​ര​ത്തു​ക​ളും ഗ​താ​ഗ​ത​ക്കു​രു​ക്കും കാ​ര​ണം ആം​ബു​ല​ന്‍സ് വാ​ഹ​ന​ങ്ങ​ള്‍ക്ക് എ​ത്തി​ച്ചേ​രാ​ന്‍ പ്ര​യാ​സ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് മോ​ട്ടോ​ര്‍സൈ​ക്കി​ള്‍ ആം​ബു​ല​ന്‍സു​ക​ൾ എ​ത്തു​ക.

ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഹൃ​ദ​യ, ശ്വ​സ​ന സ്തം​ഭ​നം, അ​പ​ക​ട​ങ്ങ​ളും പ​രി​ക്കു​ക​ളും, എ​ല്ലാ​ത്ത​രം ര​ക്ത​സ്രാ​വം, ഹൃ​ദ​യാ​ഘാ​തം, മു​ങ്ങി​മ​ര​ണം, ക​ഠി​ന​മാ​യ ശ്വാ​സം​മു​ട്ട​ല്‍, ബോ​ധ​ക്ഷ​യം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര കു​റ​യ​ല്‍, അ​ടി​യ​ന്ത​ര പ്ര​സ​വം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ ഈ ​സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കും. പ​ര​മ്പ​രാ​ഗ​ത ആം​ബു​ല​ന്‍സ് സേ​വ​ന​ങ്ങ​ളു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​യി​രി​ക്കും ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ക. മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ ഡ്രൈ​വി​ങ് ലൈ​സ​ന്‍സു​ള്ള പാ​രാ​മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​രു​ടെ ഒ​രു സം​യോ​ജി​ത ടീ​മാ​ണ് എ​ത്തു​ക. ഇ​വ​ർ​ക്ക് ഓ​ണ്‍-​റോ​ഡ് ആം​ബു​ല​ന്‍സ് സേ​വ​ന​ങ്ങ​ളി​ല്‍ തീ​വ്ര​പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Motorcycle Ambulance service in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.