മനാമ: മുനിസിപ്പല്‍ നിയമലംഘനത്തെക്കുറിച്ച് ബഹ്‌റൈനില്‍ സംഘടിപ്പിച്ച ജി.സി.സി തല സമ്മേളനത്തിന് കഴിഞ്ഞ ദിവസം സമാപനമായി. ജി.സി.സി രാഷ്ട്രങ്ങള്‍ക്കിടയില്‍ മുനിസിപ്പല്‍ നിയമലംഘനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാനും നിയമലംഘനങ്ങള്‍ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായാനും ഫോറം ഉപകരിച്ചെന്ന് സംഘാടകർ അറിയിച്ചു.
പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ മുനിസിപ്പല്‍ കാര്യ അണ്ടര്‍സെക്രട്ടറി ഡോ. നബീല്‍ മുഹമ്മദ് അബ്ദുല്‍ ഫത്താഹിെൻറ രക്ഷാധികാരത്തില്‍ സംഘടിപ്പിച്ച ഫോറത്തില്‍ പങ്കെടുത്തവരെ കാപിറ്റല്‍ സെക്രട്ടേറിയറ്റ് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ബിന്‍ അഹ്മദ് ആല്‍ഖലീഫ ആദരിച്ചു. മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് ആല്‍ സിനാന്‍, കാപിറ്റല്‍ സെക്രട്ടേറിയറ്റ് അസി. ചെയര്‍മാന്‍ മാസിന്‍ അല്‍ ഉംറാന്‍ തുടങ്ങിയവരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ തങ്ങളുടെ അനുഭവ സമ്പത്ത് പങ്കുവെച്ചു.
മുനിസിപ്പല്‍ നിയമ ലംഘനങ്ങൾ തടയാൻ സാധിച്ചാല്‍ നഗരാസൂത്രണം ശരിയായ രൂപത്തിൽ നടപ്പാക്കാന്‍ സാധിക്കുമെന്ന് സമ്മേളനത്തിൽ പങ്കെടുത്തവർ ചുണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.