മനാമ: ആലി പ്രദേശത്ത് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് 43കാരനായ ഏഷ്യക്കാരൻ പിടിയിലായി. 37 വയസ്സുള്ള മറ്റൊരു ഏഷ്യക്കാരനാണ് കൊല്ലപ്പെട്ടത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഫോറൻസിക് എവിഡൻസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടറേറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സംഭവം അറിഞ്ഞയുടൻ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയ പ്രതിയെ തിരിച്ചറിയുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇരയെ കൊലപ്പെടുത്താൻ മൂർച്ചയുള്ള വസ്തു ഉപയോഗിച്ചതായാണ് കരുതുന്നത്.ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ടെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഫോറൻസിക് എവിഡൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.