മനാമ: രാജ്യത്തെ മികവുപുലർത്തിയ സ്ഥാപനങ്ങളുടെ ഗണത്തിൽ ബഹ്റൈൻ നാഷനൽ ബാങ്ക് ഓഫ് ബഹ്റൈനും. സാമൂഹികക്ഷേമ മന്ത്രാലയം ഏർപ്പെടുത്തിയ അവാർഡിനാണ് അർഹമായത്. മികച്ച ജീവനക്കാരെ ആദരിക്കുന്ന ചടങ്ങിൽവെച്ചായിരുന്നു ബാങ്കിനും ആദരം ലഭിച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബാങ്കിങ് മേഖലയിൽ മികച്ച കരിയർ ഉറപ്പാക്കുന്നതിന് എൻ.ബി.ബി നടത്തിയ ശ്രമങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. കഴിഞ്ഞ 20 വർഷമായി തദ്ദേശീയർക്ക് ബാങ്കിങ് മേഖലയിൽ തൊഴിൽ ലഭിക്കുന്നതിന് എൻ.ബി.ബി കാരണമായതായാണ് മന്ത്രാലയം വിലയിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.