മനാമ: 51ാമത് ബഹ്റൈൻ ദേശീയദിനം വിപുലമായ പരിപാടികളോടെ രാജ്യമെങ്ങും ആഘോഷിച്ചു. കോവിഡ് മഹാമാരിയുടെ ഭീഷണിയിൽനിന്നും മോചിതമായ സാഹചര്യത്തിൽ വർധിച്ച ആവേശത്തോടെയാണ് ജനങ്ങൾ ആഘോഷങ്ങളിൽ പങ്കുചേർന്നത്.സഖീർ പാലസിൽ നടന്ന ദേശീയദിനാഘോഷത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സന്ദേശം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും പാലസിലെ ആഘോഷ ചടങ്ങിൽ സന്നിഹിതനായിരുന്നു.
ജനജീവിതം പൂർവ സ്ഥിതി കൈവരിച്ചതിന്റെ സന്തോഷത്തിലാണ് രാജ്യം ദേശീയ ദിനം ആഘോഷിക്കുന്നതെന്ന് ഹമദ് രാജാവ് പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും ഉറപ്പുവരുത്താൻ സ്വീകരിച്ചിട്ടുള്ള നടപടികളെ ഹമദ് രാജാവ് പ്രശംസിച്ചു. സാമ്പത്തിക ഉത്തേജന പദ്ധതി എല്ലാ മേഖലയുടെയും വികസനം സാധ്യമാക്കി. സാമ്പത്തിക, ധനകാര്യ പ്രോത്സാഹന നടപടികൾ കൂടുതൽ ഊർജിതമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ബഹ്റൈനി കുടുംബങ്ങളുടെ ഭവന ആവശ്യങ്ങൾ നിറവേറ്റാൻ സാധിച്ചതിലും ഹമദ് രാജാവ് സംതൃപ്തി രേഖപ്പെടുത്തി. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന് രാജ്യം മുഖ്യപരിഗണനയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.