മനാമ: പ്രവാസി സമൂഹത്തെ എന്നും ഹൃദയത്തോടു ചേർത്തുപിടിച്ച ബഹ്റൈൻ ഭരണകൂടത്തിനോടും ബഹ്റൈൻ ജനതയോടുമുള്ള നന്ദി സൂചകമായി റയ്യാൻ സ്റ്റഡി സെന്റർ വിവിധ പരിപാടികളോടെ ദേശീയ ദിനാഘോഷങ്ങൾ വർണാഭമാക്കി. ബഹ്റൈനിന്റെ സാംസ്കാരിക ചരിത്രങ്ങൾ കോർത്തിണക്കി 'വി ലവ് ബഹ്റൈൻ' എന്ന വിഷയത്തെ ആസ്പദമാക്കി വലിയ കാൻവാസിൽ കുട്ടികൾ വർണചിത്രങ്ങളൊരുക്കി.
ചുവപ്പും വെള്ളയും ഇടകലർന്ന വസ്ത്രങ്ങൾ ധരിച്ച് ദേശീയപതാകയുമായി ആൺകുട്ടികളും പെൺകുട്ടികളും ബഹ്റൈൻ ദേശീയഗാനം ആലപിച്ചു. വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. ബഹ്റൈനിന്റെ ചരിത്രപശ്ചാത്തലവും ഇസ്ലാമിക ചരിത്രവും ആസ്പദമാക്കിയ ക്വിസ് മത്സരത്തിൽ വിദാദ് അബ്ദുൽ ലത്തീഫ്, മിൻഹാൻ, ആഹിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.