മനാമ: നവകേരള ഹൂറ - മുഹറക്ക് മേഖല ജനറൽ ബോഡി യോഗം ഗുദൈബിയായിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ.കെ. ജയൻ ഉദ്ഘാടനം ചെയ്തു. കെ. അജയകുമാർ അധ്യക്ഷനായിരുന്നു.
കോ ഓഡിനേഷൻ സെക്രട്ടറി ഷാജി മൂതല, അസി. സെക്രട്ടറി ജേക്കബ് മാത്യു, നവകേരള ജനറൽ സെക്രട്ടറി എ.കെ. സുഹൈൽ, ട്രഷറർ എൻ.ബി. സുനിൽദാസ്, സോപാനം ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. എം.കെ. ഷാജഹാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എസ്.വി. ബഷീർ സ്വാഗതവും കെ. രഞ്ജിത്ത് നന്ദിയും പറഞ്ഞു.
മേഖല സമ്മേളനം നവംബർ 22 വെള്ളിയാഴ്ച നടത്താൻ യോഗം തീരുമാനിച്ചു.സമ്മേളന നടത്തിപ്പിനായി എം.കെ. ഷാജഹാൻ (കൺവീനർ), കെ. രഞ്ജിത്ത്, സുമേഷ് (ജോയന്റ് കൺവീനർമാർ), എൻ.ബി.സുനിൽദാസ് (ചെയർമാൻ), അജിത് ഖാൻ (വൈസ്. ചെയർമാൻ) എന്നിവരെ യോഗം തെരഞ്ഞെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: ഷാജഹാൻ -37538209.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.