എ​സ്. ശ്രീ​ജി​ത്ത്‌

സ​മാ​ജ​ത്തി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ ഒ​ക്ടോ​ബ​ർ ഒ​മ്പ​ത് മു​ത​ൽ

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ന​വ​രാ​ത്രി ആ​ഘോ​ഷം ഒ​ക്ടോ​ബ​ർ 9,10,12,13 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ർ 13ന് ​ന​ട​ക്കു​ന്ന എ​ഴു​ത്തി​നി​രു​ത്ത്‌ ച​ട​ങ്ങു​ക​ൾ​ക്കാ​യി കേ​ര​ള​ത്തി​ലെ പ്ര​മു​ഖ പൊ​ലീ​സ് ഓ​ഫി​സ​ർ എ​സ്. ശ്രീ​ജി​ത്ത്‌ ഐ.​പി.​എ​സ് എ​ത്തി​ച്ചേ​രും.

സ്വ​ന്തം പ​രി​ശ്ര​മ​ത്തി​ലൂ​ടെ സം​ഗീ​ത​രം​ഗ​ത്തും ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ക്കു​ന്ന വ്യ​ത്യ​സ്ത​നാ​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ശ്രീ​ജി​ത്ത്‌. രാ​വി​ലെ അ​ഞ്ചി​ന് ന​ട​ക്കു​ന്ന വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ളി​ൽ എ​ഴു​ത്തി​നി​രു​ത്ത് ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ദ്ദേ​ഹം ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വ​ത്തി​ൽ ഗാ​നാ​ർ​ച്ച​ന ന​ട​ത്തും.

നൃ​ത്ത​സം​ഗീ​ത പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്ന ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന്റെ വി​വ​ര​ങ്ങ​ൾ​ക്കും എ​ഴു​ത്തി​നി​രു​ത്തി​നും റി​യാ​സ് ഇ​ബ്രാ​ഹിം-33189894, വി​ന​യ​ച​ന്ദ്ര​ൻ നാ​യ​ർ-3921 5128 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടു​ക.

Tags:    
News Summary - Navaratri celebrations at Samajam from October 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.