നെ​സ്റ്റോ ഗ്രൂ​പ്പി​ന്റെ പു​തി​യ ശാ​ഖ ഹൂ​റ എ​ക്സി​ബി​ഷ​ൻ റോ​ഡി​ൽ വ്യ​വ​സാ​യ വി​ക​സ​ന മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഖാ​ലി​ദ് എ​ഫ്. അ​ൽ​അ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഹൂ​റ​യി​ൽ നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പു​തി​യ ശാ​ഖ തു​റ​ന്നു

മ​നാ​മ: റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ലെ പ്ര​ശ​സ്ത​രാ​യ നെ​സ്റ്റോ ഗ്രൂ​പ്പി​ന്റെ പു​തി​യ ശാ​ഖ മ​നാ​മ​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്ത് തു​റ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഹൂ​റ എ​ക്സി​ബി​ഷ​ൻ റോ​ഡി​ലാ​ണ് പു​തി​യ നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്. നെ​സ്റ്റോ​യു​ടെ മി​ഡി​ൽ ഈ​സ്റ്റി​ലെ 117ാമ​ത് ഔ​ട്ട്ല​റ്റും ബ​ഹ്റൈ​നി​ലെ 16ാമ​ത്തെ ഔ​ട്ട്ല​റ്റു​മാ​ണ് ഇ​തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്ന​ത്.

50,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് വ്യ​വ​സാ​യ വി​ക​സ​ന മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഖാ​ലി​ദ് എ​ഫ്. അ​ൽ​അ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ ഹ​സ​ൻ അ​ൽ മ​ദ​നി, വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ർ ബ​ദ​ർ ഫ​രീ​ദ് അ​ൽ​സാ​ദ്, ഫി​ലി​പ്പീ​ൻ​സ് അം​ബാ​സ​ഡ​ർ ആ​നി ജ​ലാ​ൻ​ഡോ-​ഓ​ൺ ലൂ​യി​സ്, നാ​സ് ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ആ​ദ​ൽ അ​ബ്ദു​ല്ല നാ​സ് എ​ന്നി​വ​രും മ​റ്റ് നി​ര​വ​ധി പ്ര​മു​ഖ​രും സം​ബ​ന്ധി​ച്ചു.

ഹൂ​റ ഏ​രി​യ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ര​ണ്ടു നി​ല​ക​ളി​ലാ​യി ഭൂ​ഗ​ർ​ഭ പാ​ർ​ക്കി​ങ് സൗ​ക​ര്യ​ത്തോ​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്നു. ഭൂ​ഗ​ർ​ഭ പാ​ർ​ക്കി​ങ്ങി​ന് പു​റ​മേ, 500 കാ​റു​ക​ൾ വ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന വി​ശാ​ല​വും​സു​ര​ക്ഷി​ത​വു​മാ​യ പാ​ർ​ക്കി​ങ് സൗ​ക​ര്യം എ​ക്സി​ബി​ഷ​ൻ റോ​ഡി​ന് സ​മീ​പം ല​ഭ്യ​മാ​യി​രി​ക്കും. ബ​ഹ്റൈ​ന്റെ പു​രോ​ഗ​തി​ക്ക് നെ​സ്റ്റോ ഗ്രൂ​പ് ന​ൽ​കു​ന്ന ശ​ക്ത​മാ​യ പി​ന്തു​ണ​യെ വ്യ​വ​സാ​യ വി​ക​സ​ന മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഖാ​ലി​ദ് എ​ഫ്. അ​ൽ​അ​ല​വി അ​ഭി​ന​ന്ദി​ച്ചു. ബ​ഹ്റൈ​ന്റെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടി​ലു​ള്ള നെ​സ്റ്റോ ഗ്രൂ​പ്പി​ന്റെ വി​ശ്വാ​സ​ത്തി​ന്റെ​യും ഞ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ക​ളാ​യ ബ​ഹ്റൈ​നി​ക​ളു​ടെ മി​ക​വി​ന്റെ​യും സാ​ക്ഷ്യ​മാ​ണ് ഈ ​സം​രം​ഭ​മെ​ന്ന് നെ​സ്റ്റോ ഗ്രൂ​പ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ അ​ർ​ഷാ​ദ് ഹാ​ഷിം കെ.​പി പ​റ​ഞ്ഞു. എ​ല്ലാ വി​ക​സ​ന യ​ജ്ഞ​ങ്ങ​ളി​ലും പി​ന്തു​ണ​യേ​കി​യ​തി​ന് ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്കും ബ​ഹ്റൈ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​ക്കും മ​ഹ​ത്താ​യ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു.

അ​ടു​ത്ത വ​ർ​ഷം നാ​ല് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ കൂ​ടി ബ​ഹ്റൈ​നി​ൽ തു​റ​ക്കും

മ​നാ​മ: ബ​ഹ്റൈ​നി​ൽ അ​ടു​ത്ത വ​ർ​ഷ​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ നാ​ലു പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ കൂ​ടി തു​റ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് നെ​സ്റ്റോ ഗ്രൂ​പ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ അ​ർ​ഷ​ദ് ഹാ​ഷിം കെ.​പി പ​റ​ഞ്ഞു.

മു​ഹ​റ​ഖ്, ബു​സൈ​തീ​ൻ, ഇ​സ ടൗ​ൺ, അ​സ്ക​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ തു​റ​ക്കു​ന്ന​ത്. ഇ​വ​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ക​യാ​ണ്. രാ​ജ്യ​ത്ത് വ​ൻ നി​ക്ഷേ​പം ന​ട​ത്താ​നാ​ണ് നെ​സ്റ്റോ ഗ്രൂ​പ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ബ​ഹ്റൈ​ൻ ഭ​ര​ണ​നേ​തൃ​ത്വം ന​ൽ​കു​ന്ന പു​രോ​ഗ​തി​യു​ടെ കാ​ഴ്ച​പ്പാ​ടി​ലു​ള്ള നെ​സ്റ്റോ ഗ്രൂ​പ്പി​ന്റെ ആ​ത്മ​വി​ശ്വാ​സ​ത്തെ​യാ​ണ് പു​തി​യ സ്റ്റോ​ർ സൂ​ചി​പ്പി​ക്കു​ന്ന​ത്. നെ​സ്റ്റോ ഗ്രൂ​പ്പി​ന്റെ വ​ള​ർ​ച്ച​യെ സ​ഹാ​യി​ക്കു​ന്ന ഭ​ര​ണ​കൂ​ട​ത്തി​നും രാ​ജ്യ​ത്തെ സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - Nesto Hypermarket opened a new branch in Hoora.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.