മനാമ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈനിൽ പുതിയ നിബന്ധനകൾ കൊണ്ടുവരുന്നു. കോവിഡ് പ്രതിരോധത്തിനുള്ള നാഷണൽ മെഡിക്കൽ ടീം ആണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
ബഹ്റൈനിലേക്ക് വരുന്ന, വാക്സിൻ എടുത്ത യാത്രക്കാർക്ക് ഇൗദ് മുതൽ കോവിഡ് ടെസ്റ്റ് വേണ്ട എന്നതാണ് പ്രധാന തീരുമാനം. കോവിഡ് മുക്തരായവർക്കും ടെസ്റ്റിൽനിന്ന് ഇളവ് നൽകിയിട്ടുണ്ട്. ഇവർ 'ബി അവെയർ'ആപ്പിൽ ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം.റസ്റ്റോറൻറുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് ഇൗദ് മുതൽ കോവിഡ് വാക്സിൻ എടുത്ത് രണ്ടാഴ്ച കഴിഞ്ഞവർക്കും കോവിഡ് മുക്തരായവർക്കും മാത്രമായി പരിമിതപ്പെടുത്തും.
ഇൗ വിഭാഗത്തിലെ രക്ഷിതാക്കൾക്കൊപ്പം വരുന്ന 18 വയസിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനം അനുവദിക്കും. ഇവരും 'ബി അവെയർ'ആപ്പിൽ ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇൻഡോർ സ്പോർട്സ് ഹാളുകൾ, ഇൻഡോർ നീന്തൽക്കുളങ്ങൾ, സിനിമാ ഹാളുകൾ, ഇൻഡോർ ജിംനേഷ്യങ്ങൾ, സ്പാ, ഇൻഡോർ വിനോദ ശാലകൾ, പൊതുപരിപാടികൾ നടക്കുന്ന ഹാളുകൾ, കായിക മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം എന്നിവക്കും ഇൗ നിബന്ധനകൾ ബാധകമാണ്.
അതേസമയം, സാമൂഹിക അകലം പാലിച്ചുകൊണ്ട് റസ്റ്റോറൻറുകളിലും കഫേകളിലും എല്ലാവർക്കും പുറത്ത് ഭക്ഷണം നൽകാവുന്നതാണ്. ഒൗട്ട്ഡോർ ജിംനേഷ്യം, കളി മൈതാനങ്ങൾ, ഒൗട്ട്ഡോർ നീന്തൽക്കുളങ്ങൾ, ഒൗട്ട്ഡോർ വിനോദ ശാലകൾ, ഒൗട്ട്ഡോർ സിനിമാ ഹാളുകൾ എന്നിവക്കും ഇത് ബാധകമാണ്. സാഹചര്യം വിലയിരുത്തി ഇൗ തീരുമാനങ്ങൾ പുനഃപരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.