മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) 2024 -2026 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. റിട്ടേണിങ് ഓഫിസർ മാത്യു ജോസഫ് തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. ഭാരവാഹികൾ: ജെയിംസ് ജോൺ - പ്രസിഡന്റ്, ലിയോ ജോസഫ് - വൈസ് പ്രസിഡന്റ്, വിനു ക്രിസ്റ്റി - ജനറൽ സെക്രട്ടറി, സജി ലൂയിസ്- അസിസ്റ്റന്റ് ജനറൽ സെക്രട്ടറി, നവീൻ എബ്രഹാം - ട്രഷറർ, നിക്സൺ വർഗീസ് - അസിസ്റ്റന്റ് ട്രഷറർ, സേവി മാത്തുണ്ണി - മെംബർഷിപ് സെക്രട്ടറി, ജിയോ ജോയ് -എന്റർടൈൻമെന്റ് സെക്രട്ടറി, സോവിച്ചൻ ചേന്നാട്ടുശ്ശേരി -സ്പോർട്സ് സെക്രട്ടറി, ജിൻസ് ജോസഫ് - ലോഞ്ച് സെക്രട്ടറി. ഇന്റേണൽ ഓഡിറ്റർമാരായി രാജു പി. ജോസഫിനെയും അശോക് മാത്യുവിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.