പ്രതിഭ ബാലവേദി അംഗങ്ങൾ പ്രതിഭ ഹാളിൽ ഒത്തുചേർന്നപ്പോൾ

ബഹ്‌റൈൻ പ്രതിഭ ബാലവേദിക്ക് പുതിയ നേതൃത്വം

മനാമ: രണ്ടുവർഷത്തെ അടച്ചിരിപ്പിൽനിന്ന് മോചനം നേടി പ്രതിഭ ബാലവേദി അംഗങ്ങൾ പ്രതിഭ ഹാളിൽ ഒത്തുചേർന്നു. ബാലവേദി കൺവീനർ ജസില വിജേഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രതിഭ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്‍റ് അഡ്വ. ജോയ് വെട്ടിയാടൻ എന്നിവർ ആശംസകൾ നേർന്നു. പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം അനഘ രാജീവൻ നിയന്ത്രിച്ച കുട്ടികളുടെ പരിപാടികളുടെ എകോപനം പ്രജിൽ, ശ്രീജ എന്നിവർ നിർവഹിച്ചു. ബാലവേദിയുടെ 2022-23 വർഷ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളായി തീർഥ സതീഷ്‌ (സെക്രട്ടറി), അഥീന പ്രദീപ് (പ്രസിഡന്‍റ്), ഇഷാൻ, വൈഗ (ജോ. സെക്രട്ടറി), വേദ, ശങ്കരൻ (വൈസ് പ്രസിഡന്‍റ്) എന്നിവരെ തെരഞ്ഞെടുത്തു.

Tags:    
News Summary - New leadership for Bahrain Prathibha Balavedi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.