മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള ഗുദൈബിയ ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം ഉമല്‍ഹസം കിംസ് ഹോസ്പിറ്റല്‍ ഹാളില്‍ നടന്നു. ജോ. സെക്രട്ടറി ഫയാസ് സ്വാഗതം പറഞ്ഞു.സമ്മേളനം ഏരിയ കോഓഡിനേറ്റര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി വിനീത് അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍ സംഘടന പ്രവര്‍ത്തന ഉദ്ബോധന പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രഷറര്‍ രാജ് കൃഷ്ണന്, സെക്രട്ടറി അനോജ് മാസ്റ്റര്‍, സന്തോഷ് കാവനാട് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ സെക്രട്ടറി വിനീത് അലക്സാണ്ടറും സാമ്പത്തിക റിപ്പോര്‍ട്ട് ഏരിയ ട്രഷറര്‍ മുഹമ്മദ് ഷഹനാസും അവതരിപ്പിച്ചു.
2024-26 പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് വരണാധികാരി ഏരിയ കോഓഡിനേറ്റര്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടന്നു. പുതുതായി തെരഞ്ഞെടുത്ത ഏരിയ ഭാരവാഹികളുടെ പ്രഖ്യാപനം സെക്രട്ടേറിയറ്റ് അംഗം സന്തോഷ് കാവനാട് നടത്തി. പ്രസിഡന്റ് തോമസ് ബി.കെ., സെക്രട്ടറി മുഹമ്മദ് ഷഹനാസ്, ട്രഷറര്‍ അജേഷ് വി.പി., വൈസ് പ്രസിഡന്റ് അജിത്ത് കുമാര്‍ ടി.കെ., ജോ.സെക്രട്ടറി അനൂപ് ഗോപാലകൃഷ്ണന് , എക്സിക്യൂട്ടിവ് അംഗമായി ശ്രീലാല്‍ ഓച്ചിറ എന്നിവരെയും ഏരിയ കമ്മിറ്റിയില്‍നിന്നും സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയായി വിനീത് അലക്സാണ്ടറെയും തെരഞ്ഞെടുത്തു. നിയുക്ത ട്രഷറര്‍ അജേഷ് വി.പി നന്ദി പറഞ്ഞു.
സമ്മേളനത്തോട് അനുബന്ധിച്ച് കിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ക്കായി സൗജന്യ സി.പി.ആര് പരിശീലനവും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.