മനാമ: വോയ്സ് ഓഫ് ആലപ്പി റിഫ ഏരിയക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.എം.സി.സി ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ഏരിയ പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷനായി. വോയ്സ് ഓഫ് ആലപ്പി ട്രഷറർ ജി. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
2022-2024 വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് റിഫ ഏരിയ സെക്രട്ടറി ഗിരീഷ് ബാബുവും വരവ്-ചെലവ് കണക്ക് ട്രഷറർ ജീമോൻ ജോയിയും അവതരിപ്പിച്ചു.
ജോഷി നെടുവേലിൽ, ദീപക് തണൽ, ബോണി മുളപ്പാമ്പള്ളി എന്നിവർ ആശംസകൾ നേർന്നു. റിഫ ഏരിയ ജോയന്റ് സെക്രട്ടറി ജയൻ കെ.നായർ യോഗത്തിൽ നന്ദി പറഞ്ഞു.
റിഫ ഏരിയയുടെ പുതിയ ഭാരവാഹികൾ: പ്രസന്നകുമാർ (പ്രസിഡന്റ്), ജയൻ കെ. നായർ (സെക്രട്ടറി), അജുരാജ് രാജു (ട്രഷറർ), ആന്റണി ചാക്കോ (വൈസ് പ്രസിഡന്റ്), അജീഷ് ബാബു (ജോയന്റ് സെക്രട്ടറി). കൂടാതെ റിഫ ഏരിയയിൽനിന്നുള്ള സെൻട്രൽ കമ്മിറ്റി പ്രതിനിധിയായി ഗിരീഷ് ബാബു തെരഞ്ഞെടുക്കപ്പെട്ടു.
പ്രശോഭ് കാർത്തികേയൻ, അഖിൽ എം.നായർ, സേതു ബാലൻ, പ്രവീൺ കുമാർ, ഹരി കൃഷ്ണൻ, സജി എസ്.നായർ, അജയകുമാർ പെല്ലത്ത് എന്നിവരാണ് ഏരിയ എക്സിക്യൂട്ടിവ് അംഗങ്ങൾ. തെരഞ്ഞെടുപ്പ് നടപടികൾക്ക് ഇലക്ഷൻ കമ്മിറ്റി പ്രതിനിധികളായ ജി. ഗിരീഷ് കുമാർ, ജോഷി നെടുവേലിൽ, ബോണി മുളപ്പാമ്പള്ളി എന്നിവർ നേതൃത്വം നൽകി. റിഫ ഏരിയയിലുള്ള ആലപ്പുഴ ജില്ലക്കാരായ ബഹ്റൈൻ പ്രവാസികൾക്ക് വോയ്സ് ഓഫ് ആലപ്പിയിൽ അംഗമാകാൻ 3635 1204 (ജയൻ), 3908 7184 (പ്രസന്നകുമാർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.