മനാമ: ന്യൂ മില്ലേനിയം സ്കൂളിൽ അച്ചീവ്മെന്റ് അവാർഡ് ദാന ചടങ്ങ് നടന്നു. കെ.ജി മുതൽ അഞ്ചാം സ്റ്റാൻഡേഡ് വരെയുള്ള (2022-23 സെഷൻ) മികച്ച വിദ്യാർഥികളെ അനുമോദിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിച്ചത്. മുഖ്യാതിഥിയായിരുന്ന നോളജ് മാനേജ്മെന്റ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ഗീത പിള്ള ദീപം തെളിയിച്ചു. വിശിഷ്ട വ്യക്തികളെയും രക്ഷിതാക്കളെയും വൈസ് ഹെഡ് ബോയ് ആൻഡ് വൈസ് ഹെഡ് ഗേൾ (ജൂനിയർ സ്റ്റുഡന്റ്സ് കൗൺസിൽ) സ്വാഗതം ചെയ്തു.
അവാർഡ്ദാന ചടങ്ങിനൊപ്പം വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും നടന്നു. മികച്ച നേട്ടം കൈവരിച്ച 309 വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെയും പ്രോത്സാഹനം നൽകിയ അധ്യാപകരെയും ഗീത പിള്ള അഭിനന്ദിച്ചു. ശോഭനമായ ഭാവിക്കായി അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി കഠിനാധ്വാനം തുടരാൻ പ്രിൻസിപ്പൽ അരുൺ കുമാർ ശർമ, വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. രക്ഷിതാക്കളും അധ്യാപകരും കുട്ടികൾക്ക് മാതൃകയാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ജൂനിയർ സ്റ്റുഡന്റ്സ് കൗൺസിൽ അംഗങ്ങൾ നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.