മനാമ: ന്യൂ മില്ലേനിയം സ്കൂളിലെ കിന്റർഗാർട്ടൻ വിഭാഗം ‘നിറങ്ങളുടെ ആനന്ദം’ എന്ന പേരിൽ കലീഡോസ്കോപ്പ് 2022 സംഘടിപ്പിച്ചു. നിറങ്ങൾ തിരിച്ചറിയാനും നിറങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധം തിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ അരുൺ കുമാർ ശർമ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സജീവമായി പങ്കെടുത്ത വിദ്യാർഥികളെ അദ്ദേഹം അഭിനന്ദിച്ചു. പെയിന്റിങ്, കളറിങ് തുടങ്ങിയ പരിപാടികളും വിദ്യാർഥികൾക്കായി സംഘടിപ്പിച്ചിരുന്നു. സ്കൂൾ ചെയർമാൻ ഡോ. രവി പിള്ള, മാനേജിങ് ഡയറക്ടർ ഗീത പിള്ള എന്നിവരും വിദ്യാർഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.