മനാമ: ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് (െഎ.വൈ.സി.സി) ബഹ്റൈൻ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
ഇതിനു മുന്നോടിയായി ഒമ്പത് ഏരിയകളിലെ സമ്മേളനങ്ങൾ പൂർത്തിയാക്കി. തെരെഞ്ഞെടുക്കപ്പെട്ട 67 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളിൽ നിന്നാണ് 13 അംഗ ഭരണ സമിതിയെ തെരഞ്ഞെടുത്തത്.
മനാമ കെ സിറ്റി ബിസിനസ് സെൻറർ ഹാളിൽ നടന്ന തെരെഞ്ഞെടുപ്പ് നടപടികൾക്ക് നിലവിലെ പ്രസിഡൻറ് അനസ് റഹിം, സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
ദേശീയ പ്രസിഡൻറായി ജിതിൻ പരിയാരം, സെക്രട്ടറിയായി ബെൻസി ഗനിയുഡ് വസ്റ്റ്യൻ, ട്രഷററായി വിനോദ് ആറ്റിങ്ങൽ എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡൻറുമാരായി ജയ്സൻ മുണ്ടുകോട്ടക്കൽ, പി.എം രഞ്ജിത്ത്, ജോ. സെക്രട്ടറിമാരായി മുഹമ്മദ് ജമീൽ, ബൈജു വണ്ടൂർ, അസി. ട്രഷററായി സാജൻ സാമുവൽ, ചാരിറ്റി ആൻഡ് ഹെൽപ് െഡസ്ക് കൺവീനറായി ഷഫീഖ് കൊല്ലം, ആർട്സ് വിങ് കൺവീനറായി സ്റ്റെഫി ബേബി സാബു, മെംബർഷിപ് കൺവീനറായി ഷമീർ അലി, ഐ ടി ആൻഡ് മീഡിയ കൺവീനറായി അലൻ ഐസക്, സ്പോർട്സ് വിങ് കൺവീനറായി റിച്ചി കളത്തുരേത്ത് എന്നിവരെയും തെരഞ്ഞെടുത്തു.
കണ്ണൂർ സ്വദേശിയായ ജിതിൻ പരിയാരം കെ.എസ്.യു യൂനിറ്റ് കമ്മിറ്റി, ബ്ലോക്ക് കമ്മിറ്റി മെംബർ, ഐ.വൈ.സി.സി ഗുദൈബിയ ഏരിയ ജോ. സെക്രട്ടറി, ഏരിയ സെക്രട്ടറി, ഏരിയ ഗുദൈബിയ പ്രസിഡൻറ്, ഐ.വൈ.സി.സി മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.
ബെൻസി ഗനിയുഡ് വസ്റ്റ്യൻ തിരുവനന്തപുരം സ്വദേശിയാണ്.
ഐ.വൈ.സി.സി ഹിദ്ദ് അറാദ് ഏരിയ ട്രഷറർ, ഏരിയ പ്രസിഡൻറ്, ദേശീയ കമ്മിറ്റി സ്പോർട്സ് വിങ് കൺവീനർ, യൂത്ത് ഫെസ്റ്റ് മാഗസിൻ എഡിറ്റർ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലക്കാരനായ വിനോദ് ആറ്റിങ്ങൽ ഐ.വൈ.സി.സി മുൻ അസി. ട്രഷറർ, മുൻ വൈസ് പ്രസിഡൻറ്, യൂത്ത് ഫെസ്റ്റ് പ്രോഗ്രാം കൺവീനർ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.