മനാമ: ബഹ്റൈൻ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ 2024 -26 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ പ്രസിഡന്റ് റഹ്മത്ത് അലിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ, ജനറൽ സെക്രട്ടറിയായി ജെറി ജോയ്, ട്രഷററായി സാവിയോ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മൊയ്തീൻ കുട്ടി, മുസ്തഫ എന്നിവർ ആണ് വൈസ് പ്രസിഡന്റ്, ജോയന്റ് സെക്രട്ടറി.
പുതിയ കമ്മിറ്റിയുടെ കീഴിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ബീഫാ സീസൺ ലീഗ് ഒക്ടോബർ മൂന്നിന് അൽ അഹ്ലി സ്റ്റേഡിയത്തിൽ ആരംഭിക്കും. യുവ കേരള, അൽ കേരളാവി, മറീന എഫ്സി, അൽ മിനാർ, എഫ്സി ഗ്രോ, സൽസെറ്റ്, ഡെൽമൺ എഫ്.സി, കെ.എം.സി.സി എന്നീ ടീമുകൾ ലീഗിൽ മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.