മനാമ: പുതുവത്സരം പ്രമാണിച്ച് ഷിഫ അല്‍ജസീറ ആശുപത്രിയില്‍ ഒരാഴ്ച നീളുന്ന പ്രത്യേക ആരോഗ്യ പരിശോധന പാക്കേജ് ആരംഭിച്ചു. 10 ദീനാറിന് വിറ്റമിന്‍ ഡി, ടി.എസ്.എച്ച്, ലിപിഡ് പ്രൊഫൈല്‍, ബ്ലഡ് ഷുഗര്‍, യൂറിക് ആസിഡ്, സെറം ക്രിയാറ്റിനിന്‍, എസ്.ജി.പി.ടി, എച്ച്പൈലേറി, യൂറിന്‍ അനാലിസിസ് എന്നീ പരിശോധനകള്‍ അടങ്ങിയതാണ് സ്പെഷല്‍ ഹെല്‍ത്ത് പാക്കേജ്.
താരതമ്യേന ചെലവേറിയ ഈ ലാബ് പരിശോധനകള്‍ പാക്കേജില്‍ 75 ശതമാനം ഡിസ്കൗണ്ടിലാണ് ലഭ്യമാക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. ഈ മാസം ഏഴുവരെയാണ് പാക്കേജ്. പ്രമേഹം, കൊളസ്ട്രോള്‍, യൂറിക് ആസിഡ്, ക്രിയാറ്റിനിന്‍, എസ്.ജി.പി.ടി, ടി.എസ്.എച്ച് എന്നിവ കൃത്യമായി പരിശോധിക്കുന്നത് ആരോഗ്യം നേരിടുന്ന വെല്ലുവിളികള്‍ നേരത്തേ മനസ്സിലാക്കാനും അതിനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്താനും സഹായിക്കും.
8-10 മണിക്കൂര്‍ ഫാസ്റ്റിങ്ങില് ഈ പരിശോധനകള്‍ നടത്തുന്നതാണ് അഭികാമ്യം. എല്ലാ പ്രവാസികളും ഈ അവസരം വിനിയോഗിക്കണമെന്ന് മാനേജ്മെന്റ് അഭ്യര്‍ഥിച്ചു. വിവരങ്ങള്‍ക്ക്: 17288000, 16171819.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.