മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ പുതുവത്സര ശുശ്രൂഷയും 2022 വര്‍ഷത്തിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. ഇടവക വികാരി ഫാ. ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിലിെന്റ മുഖ്യകാര്‍മികത്വത്തിലും സഹവികാരി ഫാ. സുനില്‍ കുര്യന് ബേബിയുടെ സഹകാര്‍മികത്വത്തിലുമാണ് പുതുവത്സര ശുശ്രൂഷ നടന്നത്.
കത്തീഡ്രലിെന്റ 2022 വര്‍ഷത്തെ ട്രസ്റ്റി ശാമുവേല്‍ പൗലോസ്, സെക്രട്ടറി ബെന്നി വര്‍ക്കി, 14 കമ്മിറ്റി അംഗങ്ങൾ, എക്സ് ഒഫിഷ്യോ, ഓഡിറ്റര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് സ്ഥാനമേറ്റത്.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത പുതിയ ഭാരവാഹികളെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.