മനാമ: ഏറ്റവും പുതിയ സാങ്കേതിക വിദ്യകളോടെ കെട്ടും മട്ടും മാറാനൊരുങ്ങുകയാണ് ബഹ്റൈൻ ഐഡന്റിന്റി കാർഡായ സി.പി.ആർ. അന്താരാഷ്ട്ര നിലവാരത്തോടെയും മികച്ച സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തോടെയും രൂപകൽപന ചെയ്ത പുതിയ ഐഡന്റിറ്റി കാർഡ് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) വൈകാതെ പുറത്തിറക്കും.
തിരിച്ചറിയൽ കാർഡിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സർക്കാർ സംവിധാനങ്ങളുടെ നടപടി ക്രമങ്ങൾ മെച്ചപ്പെടുത്തുക എന്നതുമാണ് പുതിയ ഐഡന്റിറ്റി കാർഡിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ നൂതന സുരക്ഷ നടപടികൾ, ഡിജിറ്റൽ ഇടപാടുകൾ, ബയോമെട്രിക് സംവിധാനങ്ങൾ എന്നിവ ഉൾപ്പെട്ടതായിരിക്കും പുതിയ സി.പി.ആർ. അടിയന്തരമായി പുതുക്കേണ്ട ആവശ്യമില്ലാത്തവർ നിലവിലുള്ള കാർഡിന്റെ കാലാവധി അവസാനിക്കുന്നതു വരെ കാത്തിരിക്കണമെന്ന് പൗരന്മാരോടും പ്രവാസികളോടും അതോറിറ്റി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.