അടുത്ത വർഷത്തെ എഫ്​ വൺ മത്സരങ്ങൾ ഏപ്രിൽ 11 മുതൽ 13 വരെ

മ​നാ​മ: അ​ടു​ത്ത വ​ർ​ഷ​ത്തെ ഫോ​ർ​മു​ല വ​ൺ മ​ൽ​സ​ര​ങ്ങ​ൾ ഏ​പ്രി​ൽ 11 മു​ത​ൽ 13 വ​രെ​യാ​യി​രി​ക്കു​മെ​ന്ന്​ എ​ഫ്​ വ​ൺ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മി​ഡി​ലീ​സ്റ്റി​ലെ പ്ര​മു​ഖ ​കാ​റോ​ട്ട മ​ൽ​സ​ര വേ​ദി​യാ​യി സ​ഖീ​റി​ലെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ട്​ മാ​റി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മൊ​ത്തം 24 റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ളാ​ണ്​ ന​ട​ക്കു​ക. ഫോ​ർ​മു​ല വ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട​തി​ന്‍റെ 75 വ​ർ​ഷം ആ​ഘോ​ഷി​ക്കു​ന്ന സ​ന്ദ​ർ​ഭം കൂ​ടി​യാ​ണ്​ 2025. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ന​ട​ക്കു​ന്ന കാ​റോ​ട്ട മ​ത്സ​ര​ങ്ങ​ളു​ടെ നാ​ലാം ഘ​ട്ട​മാ​യി​രി​ക്കും ബ​ഹ്​​റൈ​നി​ലേ​ത്.

ആ​സ്​​ട്രേ​ലി​യ​യി​ൽ മാ​ർ​ച്ച്​ 14 മു​ത​ൽ 16 വ​രെ​യും ചൈ​ന​യി​ൽ മാ​ർ​ച്ച്​ 21 മു​ത​ൽ 23 വ​രെ​യും ജ​പ്പാ​നി​ൽ ഏ​പ്രി​ൽ നാ​ല്​ മു​ത​ൽ ആ​റ്​ വ​രെ​യും ബ​ഹ്​​റൈ​നി​ൽ ഏ​പ്രി​ൽ 11 മു​ത​ൽ 13 വ​രെ​യും സൗ​ദി​യി​ൽ ഏ​പ്രി​ൽ 18 മു​ത​ൽ 20 വ​രെ​യും യു.​എ.​ഇ​യി​ൽ ഡി​സം​ബ​ർ അ​ഞ്ച്​ മു​ത​ൽ ഏ​ഴ്​ വ​രെ​യു​മാ​ണ്​ കാ​റോ​ട്ട മ​ത്സ​ര​ങ്ങ​ളു​ടെ ഷെ​ഡ്യൂ​ൾ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

Tags:    
News Summary - Next year's F1 matches are from April 11 to 13

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.