പ്രവാസികളുടെ പരാതികൾ പരിഗണിക്കാൻ  എൻ.​െഎ.എച്ച്​.ആർ പുതിയ ഒാഫിസ്​ തുറക്കുന്നു

മനാമ: പ്രവാസി തൊഴിലാളികളുടെ വിവിധ പരാതികൾ സ്വീകരിക്കാനും അതിൽ അന്വേഷണം നടത്താനുമായി ‘നാഷണൽ ഇൻസ്​റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻറൈറ്റ്​സി’​​​െൻറ (എൻ.​െഎ.എച്ച്​.ആർ) നേതൃത്വത്തിൽ സെഹ്​ലയിലെ ‘എക്​സ്​പാറ്റ്​ പ്രൊട്ടക്​ഷൻ ആൻറ്​ അസിസ്​റ്റൻസ്​ സ​​െൻററിൽ’ ഒാഫിസ്​ തുറക്കുന്നു. എക്​സ്​പാറ്റ്​സ്​ പ്രൊട്ടക്​ഷൻ സ​​െൻറർ നടത്തുന്നത്​ ലേബർ മാർക്കറ്റ്​ റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ആണ്​. മനുഷ്യാവകാശ സംഘടനയുടെ ഒാഫിസ്​ ഇവിടെ ഇന്ന്​ ഉദ്​ഘാടനം ചെയ്യും. ബഹ്​റൈൻ പ്രവാസികളുടെ പ്രശ്​നങ്ങളിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടുക എന്ന നയത്തി​​​െൻറ ഭാഗമായാണ്​ ഇൗ നടപടിയെന്ന്​ എൻ.​െഎ.എച്ച്​.ആർ. ആക്​ടിങ്​ സെക്രട്ടറി ജനറൽ ഡോ.ഖലീഫ അൽ ഫാദിൽ പ്രാദേശിക പത്രത്തോട്​ പറഞ്ഞു. ഇത്​ പൂർണമായും പ്രവാസികളുടെ പരാതികൾ പരിഗണിക്കാനുള്ള കേന്ദ്രമായിരിക്കും. ഇതിനായി മുഴുവൻ സമയ ജീവനക്കാരെ നിയമിക്കും. ഷെൽട്ടറിൽ റിപ്പോർട്ട്​ ചെയ്യുന്ന എല്ലാ കേസുകളിലും ഇൗ ഒാഫിസി​​​െൻറ ശ്രദ്ധ പതിയും. ​േമാശം പെരുമാറ്റം, പീഡനം, മനുഷ്യക്കടത്ത്​ തുടങ്ങിയ സംഭവങ്ങളിൽ പെട്ടവരാണ്​ ഷെൽട്ടറിൽ എത്തുന്നത്​.എൻ.​െഎ.എച്ച്​.ആറി​​​െൻറ പ്രവർത്തനങ്ങളെ കുറിച്ച്​ പ്രവാസികൾക്ക്​ മതിയായ അറിവില്ലാത്ത പ്രശ്​നം നിലനിൽക്കുന്നുണ്ട്​. എൻ.​െഎ.എച്ച്​.ആറുമായി എങ്ങ​െന ബന്ധപ്പെടണമെന്നും പലർക്കും അറിയില്ല. ഇൗ പ്രശ്​നം പരിഹരിക്കാൻ പുതിയ ഒാഫിസ്​ ഉപകരിക്കും. വരും ദിവസങ്ങളിൽ എൻ.​െഎ.എച്ച്​.ആറി​​​െൻറ പുതിയ പദ്ധതികളെ കുറിച്ച്​ വിവിധ എംബസികളോട്​ വിശദീകരിക്കും. പ്രവാസികൾക്ക്​ തങ്ങളുടെ പരാതികൾ www.nihr.org.bh എന്ന വെബ്​സൈറ്റിലെ ഫോം വഴിയോ എൻ.​െഎ.എച്ച്​.ആറി​​​െൻറ മൊബൈൽ ആപ്​ വഴി​േയാ 17111666 എന്ന നമ്പറിൽ വിളിച്ചോ രേഖപ്പെടുത്താം. ഇൗ വർഷം ഇതേവരെ എൻ.​െഎ.എച്ച്​.ആർ 147 പരാതികൾ പരിഗണിച്ചിട്ടുണ്ട്​. പരാതികളോട്​ വേഗത്തിൽ പ്രതികരിക്കാൻ 24 മണിക്കൂർ ഹോട്​ലൈൻ സേവനവും ‘റാപിഡ്​ റെസ്​പോൺസ്​ ടീമും’ രൂപവത്​കരിക്കുന്ന കാര്യം ആലോചിച്ചുവരികയാണ്​. എൻ.​െഎ.എച്ച്​.ആറി​​​​െൻറ സാമ്പത്തിക പ്രയാസം മറികടക്കാനുള്ള കാര്യങ്ങൾ എം.പിമാരുടെ സഹായത്തോടെ ചെയ്യുന്നുണ്ട്​. സഇൗദ്​ അൽ ഫൈഹാനിയാണ്​ എൻ.​െഎ.എച്ച്​.ആറി​​​​​െൻറ അധ്യക്ഷൻ. ഇതിലെ കൂടുതൽ ജീവനക്കാരും വനിതകളാണ്​.മികച്ച പ്രവർത്തനത്തിലൂടെ റാങ്കിങ്​ മെച്ചപ്പെടുത്താനുള്ള പരിശ്രമത്തിലാണിവർ. 
 മനുഷ്യക്കടത്തി​​​െൻറ ഇരകൾക്ക്​  സഹായം നല്‍കുന്നതിനും വിവിധ തരത്തിലുള്ള ചൂഷണങ്ങൾക്ക്​ വിധേയരാകുന്ന വിദേശ തൊഴിലാളികള്‍ക്കാവശ്യമായ നിര്‍ദേശങ്ങൾ നല്‍കുന്നതിനും പുതിയ കേന്ദ്രം സഹായകമാകുമെന്ന്​ എല്‍.എം.ആര്‍.എ ചീഫ് എക്‌സിക്യൂട്ടിവ് ഉസാമ ബിന്‍ അബ്​ദുല്ല അല്‍അബ്‌സി പറഞ്ഞു. ഇപ്പോൾ പ്രവർത്തിക്കുന്ന ഷെൽട്ടർ വഴി മനുഷ്യക്കടത്തിന് ഇരയായ വ്യക്തികള്‍ക്ക് സുരക്ഷയൊരുക്കാനും വൈദ്യ സഹായവും കൗണ്‍സിലിങും നൽകാനും സാധിക്കുന്നുണ്ട്​. 
ഇരകളുടെ സംരക്ഷണവും അവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, വിവിധ രാജ്യങ്ങളുടെ എംബസികള്‍, വിവിധ ആരാധനാലയങ്ങള്‍, വിദേശികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Tags:    
News Summary - NIHR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.