'നിറച്ചാർത്ത്' കളറിങ് മത്സരം : വിജയികളെ പ്രഖ്യാപിച്ചു

മ​നാ​മ: ബി.​കെ.​എ​സ്-​ഡി.​സി അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം മ​ല​യാ​ളം പാ​ഠ​ശാ​ല സം​ഘ​ടി​പ്പി​ച്ച 'നി​റ​ച്ചാ​ർ​ത്ത്' ക​ള​റി​ങ് മ​ത്സ​ര​ത്തി​ന്റെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ശ്രീ​ഹ​രി സ​ന്തോ​ഷ് ഒ​ന്നാം സ്ഥാ​ന​വും അ​മേ​യ സു​നീ​ഷ് ര​ണ്ടാം സ്ഥാ​ന​വും ജോ​ബ് ജോ​സ​ഫ് അ​ജു മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ദി​യ ഷെ​റി​ൻ, ശ്രീ​ഭ​വാ​നി വി​വേ​ക്, നേ​ഹ ജ​ഗ​ദീ​ഷ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. സ്​​പെ​ഷ​ൽ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ത​ൻ​വീ​ർ ഒ​ന്നാം സ്ഥാ​ന​വും അ​ൽ​ഫോ​ൻ​സ ര​ണ്ടാം സ്ഥാ​ന​വും മൈ​ലി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

പു​സ്ത​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ സ​മാ​ജം പ്ര​സി​ഡ​ൻ​റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഫി​റോ​സ് തി​രു​വ​ത്ര, പാ​ഠ​ശാ​ല പ്രി​ൻ​സി​പ്പ​ൽ ബി​ജു എം. ​സ​തീ​ഷ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ര​ജി​ത അ​നി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മു​ന്നൂ​റോ​ളം കു​ട്ടി​ക​ളാ​ണ് പ​​ങ്കെ​ടു​ത്ത​ത്. അ​ടു​ത്ത മാ​സം മ​ല​യാ​ളം പാ​ഠ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - 'Niracharth' coloring competition: Winners announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.