മനാമ: ഗ്രീൻ ഷീൽഡുള്ളവർ കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നാൽ ഹോം ക്വാറന്റീൻ വേണ്ടെന്നു ബഹ്‌റൈനിലെ കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി അറിയിച്ചു. അതേസമയം, സമ്പർക്കത്തിൽ വന്നാൽ ആദ്യ ദിവസവും ഏഴാം ദിവസവും പി.സി.ആർ ടെസ്ററ് നടത്തണം. പുതിയ വ്യവസ്ഥകൾ ഒക്ടോബർ 15ന് പ്രാബല്യത്തിൽ വരും.
ഗ്രീൻ ഷീൽഡ് ഇല്ലാത്തവർ ഏഴ് ദിവസം ക്വാറന്റീനിൽ കഴിയണം. ഇതുവരെ 10 ദിവസമായിരുന്നു ക്വാറന്റീൻ. ഇവരും ഒന്നാം ദിവസവും ഏഴാം ദിവസവും പി.സി.ആർ ടെസ്റ്റ് നടത്തണം. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ടെസ്റ്റ് നടത്തണം. ഒക്ടോബർ 15ന് മുമ്പ് സമ്പർക്കം സ്ഥിരീകരിച്ചവർക്ക് പുതിയ വ്യവസ്ഥ ബാധകമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.