മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ നേതൃത്വത്തിൽ നോർക്ക സേവനങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും, പ്രവാസി ഐ.ഡി കാർഡ്, ക്ഷേമനിധി എന്നിവയുടെ രജിസ്ട്രേഷനും മനാമ അൽഹിലാൽ മെഡിക്കൽ സെന്റർ ഹാളിൽ വെച്ചുനടന്നു. ഉദ്ഘാടനം പ്രസിഡന്റ് ജയ്സൺ കൂടാംപള്ളത്ത് നിർവഹിച്ചു. പ്രതിഭ നോർക്ക ഹെൽപ്ഡെസ്ക് കൺവീനർ പ്രദീപൻ വടവന്നൂർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും ചാരിറ്റി കോഓഡിനേറ്റർ ജോർജ് അമ്പലപ്പുഴ ആമുഖ പ്രഭാഷണവും നിർവഹിച്ചു. അൽഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിങ് ഹെഡ് പ്യാരേലാൽ ആശംസയും വൈസ് പ്രസിഡന്റ് ഹരീഷ് ചെങ്ങന്നൂർ നന്ദിയും അറിയിച്ചു.
പ്രവാസി ക്ഷേമനിധിയുടെ ആദ്യ അംഗത്വ കാർഡ് പ്രസിഡന്റ് ജയ്സൺ കൂടാംപള്ളത്തിൽ നിന്നും അൽഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിങ് ഹെഡ് പ്യാരേലാൽ ഏറ്റുവാങ്ങി. ക്ലാസുകൾ നയിച്ച പ്രദീപൻ വടവന്നൂരിന് ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് ഉപഹാരം കൈമാറി.
വൈസ് പ്രസിഡന്റ് ശ്രീകുമാർ കറ്റാനം, സെക്രട്ടറിമാരായ അനീഷ് മാളികമുക്ക്, സജി കലവൂർ, ജോ. ട്രഷറർ സാം കാവാലം, ഹെൽപ് ലൈൻ കോഓഡിനേറ്റർ ശ്രീജിത്ത് ആലപ്പുഴ, മീഡിയ കോഓഡിനേറ്റർ സുജേഷ് എണ്ണക്കാട്, മെംബർഷിപ് കോഓഡിനേറ്റർ ലിജോ കൈനടി, ആർട്സ് ആൻഡ് സ്പോർട്സ് കോഓഡിനേറ്റർ ജുബിൻ ചെങ്ങന്നൂർ, എക്സിക്യൂട്ടിവ് കമ്മിറ്റിഅംഗം അരുൺ, ഹരിപ്പാട്, വനിതാവേദി പ്രസിഡന്റ് ആതിരാ പ്രശാന്ത്, വനിതാവേദി ജനറൽ സെക്രട്ടറി സുനിതാ നായർ, വനിതാ വേദി എക്സിക്യൂട്ടിവ് അംഗം രശ്മി ശ്രീകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .
നോർക്ക പ്രവാസി ഐ.ഡി കാർഡ്, ക്ഷേമനിധി, പ്രവാസി രക്ഷ ഇൻഷുറൻസ് എന്നീ സേവനങ്ങൾക്ക് ആലപ്പുഴ പ്രവാസി അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.