ബഹ്​റൈനിലും നോർക്ക ഹെൽപ്‌ഡെസ്‌ക്

മനാമ: ബഹ്‌റൈനിൽ കോവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോർക്ക ഹെൽപ്‌ഡെസ്‌ക് രൂപവത്​കരിച്ചു. കഴിഞ ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രവാസ ലോകത്തെ പ്രമുഖരുമായി നടത്തിയ ചർച്ചയിൽ ഇൗ നിർദേശം ഉയർന്നുവന്ന ിരുന്നു.

കോവിഡ്​ രോഗ വ്യാപനത്തെത്തുടർന്നുള്ള നിയന്ത്രണങ്ങൾ കാരണം ജോലി ഇല്ലാതാവുകയും ദുരിതം അന​ുഭവിക ്കുകയും ചെയ്യുന്ന നിരവധി പേരാണുള്ളത്​. ഭക്ഷണം ഉൾപ്പെടെ കാര്യങ്ങൾക്ക്​ കഷ്​ടപ്പെടുന്ന ഇവരെ സഹായിക്കാനാണ്​ കേരള സർക്കാറി​​െൻറ നിർദേശപ്രകാരം നോർക്ക ഹെൽപ്‌ഡെസ്‌ക് രൂപവത്​കരിച്ചത്​.

ബി.കെ.എസ്​.എഫ്​ ഹെൽപ്​ലൈൻ, ബഹ്​റൈൻ കേരളീയ സമാജം, കെ.എം.സി.സി തുടങ്ങിയ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇതിനകം തന്നെ നിരവധി സഹായ പ്രവർത്തനങ്ങൾ ബഹ്​റൈനിൽ നടക്കുന്നുണ്ട്​. സർക്കാർ തലത്തിൽ കൂടുതൽ വിപുലമായ ഇടപെടലുകൾ വേണമെന്ന ആവശ്യത്തി​​െൻറ അടിസ്​ഥാനത്തിലാണ്​ നോർക്കയുടെ നേതൃത്വത്തിൽ ഹെൽപ്​ ഡെസ്​ക്​ ആരംഭിച്ചത്​.

38 അംഗങ്ങളെ ഉൾപ്പെടുത്തിയാണ്​​​ ഹെൽപ്​ ഡെസ്​ക്​ തുടങ്ങിയത്​. വിവിധ ഗൾഫ്​ രാജ്യങ്ങളിൽ ഇതിനകം തന്നെ ഹെൽപ്​ ഡെസ്​ക്​ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്​. പ്രതിസന്ധി നേരിടുന്ന എല്ലാവരും ഹെൽപ്​ ഡെസ്​ക്​ സേവനം ഉപയോഗപ്പെടുത്തണമെന്ന്​ പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു.

ഹെൽപ്​ ഡെസ്​ക്​ അംഗങ്ങൾ:
രവി പിള്ള, വർഗ്ഗീസ് കുര്യൻ, സോമൻ ബേബി, പി.വി. രാധാകൃഷ്​ണപ്പിള്ള, സി.വി. നാരായണൻ, ഹബീബ് റഹ്​മാൻ, ബിജു മലയിൽ, രാജു കല്ലുംപുറം, സുബൈർ കണ്ണൂർ, നജീബ് മുഹമ്മദ്‌ കുഞ്ഞി, ശരത് നായർ (ഓഫിസ് ഇൻ ചാർജ്), പി. ശ്രീജിത്ത്, ലിവിൻ കുമാർ, വർഗ്ഗീസ് കാരക്കൽ, പ്രിൻസ് നടരാജൻ, പി.ടി. നാരായണൻ, ബിനു കുന്നന്താനം, ഷാജി മുതലയിൽ, സെവി മാത്തുണ്ണി, അരുൾദാസ് തോമസ്, കെ.എം. മഹേഷ്, ജലീൽ ഹാജി, ബഷീർ അമ്പലായി, കെ.ടി. സലീം, ലത്തീഫ് ആയഞ്ചേരി, നജീബ് കടലായി, ഷെറീഫ് കോഴിക്കോട്, സി. ഗോവിന്ദൻ, ഫ്രാൻസിസ് കൈതാരത്ത്, ജമാൽ ഇരിങ്ങൽ, ഹാരിസ് പഴയങ്ങാടി, എം.സി. കരീം, അസൈനാർ കളത്തിങ്കൽ, റഫീഖ്​ അബ്​ദുല്ല, സതീഷ്. കെ.എം,മോഹിനി തോമസ്​, ജയ രവികുമാർ, ബിന്ദു റാം.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ: സുബൈർ കണ്ണൂർ - 39682974, ശരത് നായർ - 39019935.

Tags:    
News Summary - norka help desk started in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.