മനാമ: പ്രവാസി പുനരധിവാസ പദ്ധതി (എൻ.ഡി.പി.ആർ.ഇ.എം) പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിെൻറ നേതൃത്വത്തിൽ ബാങ്ക് ഓഫ് ബറോഡ, സെൻറര്‍ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് എന്നിവരുടെ സഹകരണത്തോടെ സംരംഭകത്വ പരിശീലന പരിപാടിയും വായ്പ യോഗ്യത നിർണയ ക്യാമ്പും സംഘടിപ്പിക്കുന്നു. ഡിസംബർ 23ന് രാവിലെ 10ന് പത്തനാപുരം സാഫല്യം ഒാഡിറ്റോറിയത്തിലാണ് പരിപാടി. രണ്ടു വർഷമോ അധികമോ വിദേശത്തു ജോലി ചെയ്തിട്ടുള്ളവരും സ്ഥിരമായി മടങ്ങിയെത്തിയവരും ആയിരിക്കണം അപേക്ഷകർ.
സ്വയം തുടങ്ങാനാവുന്ന സംരംഭങ്ങളെ പരിപാടിയിൽ പരിചയപ്പെടുത്തും. അർഹരായ സംരംഭകർക്ക് തത്സമയം നിബന്ധനകളോടെ വായ്പ അനുവദിക്കുകയും മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും. സർക്കാർ മാനേജ്മെൻറ് സ്ഥാപനമായ സി.എം.ഡിയാണ് ഈ സേവനം നൽകുന്നത്.
സംരംഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന പദ്ധതി പ്രകാരം സംരംഭകരാകാൻ താൽപര്യമുള്ളവർ നോർക്ക റൂട്സിെൻറ www.norkaroots.net വെബ്സൈറ്റിൽ NDPREM എന്ന ഒപ്ഷനിൽ പദ്ധതിയുടെ വിവരണം, പാസ്പോർട്ട്, അപേക്ഷകെൻറ ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്ത് മുൻകൂർ പേര് രജിസ്റ്റർ ചെയ്യണം.
തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും രണ്ട് വർഷമോ അധികമോ വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ട്, റേഷൻ കാർഡ്, ആധാർകാർഡ്, പാൻ കാർഡ് എന്നിവയുടെ അസ്സലും പകർപ്പും മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോയും ക്യാമ്പ് ദിവസം കൊണ്ടുവരണം.
പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ക്യാമ്പ് നടത്തുക. കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡിയുടെ സഹായ കേന്ദ്രം (8590602802) നമ്പറിലും നോർക്ക റൂട്സിെൻറ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കാൾ സേവനം), കൊല്ലം (0474-2791373) എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.