Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനോ​ർ​ക്ക...

നോ​ർ​ക്ക പു​ന​ര​ധി​വാ​സ പ​ദ്ധ​തി: സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം സംഘടിപ്പിക്കുന്നു

text_fields
bookmark_border
നോ​ർ​ക്ക പു​ന​ര​ധി​വാ​സ പ​ദ്ധ​തി: സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം സംഘടിപ്പിക്കുന്നു
cancel

മ​നാ​മ: പ്ര​വാ​സി പു​ന​ര​ധി​വാ​സ പ​ദ്ധ​തി (എ​ൻ.​ഡി.​പി.​ആ​ർ.​ഇ.​എം) പ്ര​കാ​രം മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്ക് നോ​ർ​ക്ക റൂ​ട്​​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, സെൻറ​ര്‍ ഫോ​ർ മാ​നേ​ജ്മെൻറ് ഡെ​വ​ല​പ്​​മെൻറ്​ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി​യും വാ​യ്​​പ യോ​ഗ്യ​ത നി​ർ​ണ​യ ക്യാ​മ്പും സം​ഘ​ടി​പ്പി​ക്കു​ന്നു. ഡി​സം​ബ​ർ 23ന് ​രാ​വി​ലെ 10ന് ​പ​ത്ത​നാ​പു​രം സാ​ഫ​ല്യം ഒാ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ്​ പ​രി​പാ​ടി. ര​ണ്ടു വ​ർ​ഷ​മോ അ​ധി​ക​മോ വി​ദേ​ശ​ത്തു ജോ​ലി ചെ​യ്​​തി​ട്ടു​ള്ള​വ​രും സ്ഥി​ര​മാ​യി മ​ട​ങ്ങി​യെ​ത്തി​യ​വ​രും ആ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ.

സ്വ​യം തു​ട​ങ്ങാ​നാ​വു​ന്ന സം​രം​ഭ​ങ്ങ​ളെ പ​രി​പാ​ടി​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തും. അ​ർ​ഹ​രാ​യ സം​രം​ഭ​ക​ർ​ക്ക്​ ത​ത്സ​മ​യം നി​ബ​ന്ധ​ന​ക​ളോ​ടെ വാ​യ്​​പ അ​നു​വ​ദി​ക്കു​ക​യും മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യും. സ​ർ​ക്കാ​ർ മാ​നേ​ജ്‌​മെൻറ്​ സ്ഥാ​പ​ന​മാ​യ സി.​എം.​ഡി​യാ​ണ് ഈ ​സേ​വ​നം ന​ൽ​കു​ന്ന​ത്.

സം​രം​ഭ​ക​ർ​ക്ക് മൂ​ല​ധ​ന, പ​ലി​ശ സ​ബ്‌​സി​ഡി​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി പ്ര​കാ​രം സം​രം​ഭ​ക​രാ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ നോ​ർ​ക്ക റൂ​ട്​​സി​െൻറ www.norkaroots.net വെ​ബ്സൈ​റ്റി​ൽ NDPREM എ​ന്ന ഒ​പ്ഷ​നി​ൽ പ​ദ്ധ​തി​യു​ടെ വി​വ​ര​ണം, പാ​സ്പോ​ർ​ട്ട്, അ​പേ​ക്ഷ​ക​െൻറ ഫോ​ട്ടോ എ​ന്നി​വ അ​പ്‌​ലോ​ഡ് ചെ​യ്​​ത്​ മു​ൻ‌​കൂ​ർ പേ​ര് ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം.

തു​ട​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ അ​ട​ങ്ക​ൽ തു​ക ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഘു വി​വ​ര​ണ​വും ര​ണ്ട്​ വ​ർ​ഷ​മോ അ​ധി​ക​മോ വി​ദേ​ശ​വാ​സം തെ​ളി​യി​ക്കു​ന്ന പാ​സ്പോ​ർ​ട്ട്, റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ​കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ് എ​ന്നി​വ​യു​ടെ അ​സ്സ​ലും പ​ക​ർ​പ്പും മൂ​ന്ന്​ പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യും ക്യാ​മ്പ് ദി​വ​സം കൊ​ണ്ടു​വ​ര​ണം.

പൂ​ർ​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ക്യാ​മ്പ് ന​ട​ത്തു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ സി.​എം.​ഡി​യു​ടെ സ​ഹാ​യ കേ​ന്ദ്രം (8590602802) ന​മ്പ​റി​ലും നോ​ർ​ക്ക റൂ​ട്​​സി​െൻറ ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 1800 425 3939 (ഇ​ന്ത്യ​യി​ൽ നി​ന്നും), 00918802012345 (വി​ദേ​ശ​ത്തു​നി​ന്നും മി​സ്​​ഡ്​ കാ​ൾ സേ​വ​നം), കൊ​ല്ലം (0474-2791373) എ​ന്നീ ന​മ്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Norka Root
Next Story